ടി20യില്‍ 150 സിക്‌സറുകള്‍! എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ച് സൂര്യകുമാര്‍ യാദവ്‌

കാൻബറയിൽ നടന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടീം ആദ്യ ടി20 മത്സരത്തിലാണ് സൂര്യ ചരിത്രനേട്ടം കുറിച്ചത്

ടി20യില്‍ 150 സിക്‌സറുകള്‍! എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ച് സൂര്യകുമാര്‍ യാദവ്‌
dot image

ടി20 ക്രിക്കറ്റിൽ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടി20യിൽ 150-ാമത്തെ സിക്സറെന്ന നേട്ടത്തിലാണ് ഇന്ത്യയുടെ നായകൻ എത്തിച്ചേർന്നത്. കാൻബറയിൽ നടന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടീം ആദ്യ ടി20 മത്സരത്തിലാണ് സൂര്യ ചരിത്രനേട്ടം കുറിച്ചത്.

9.4 ഓവറിൽ മഴമൂലം മത്സരം തടസപ്പെടുമ്പോൾ 24 പന്തിൽ 39 റൺസോടെ സൂര്യകുമാർ ക്രീസിലുണ്ടായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സുമാണ് സൂര്യയുടെ ബാറ്റിൽ നിന്ന് പിറന്നത്. ഇതോടെയാണ് താരം 150 ടി20 സിക്സറുകളെന്ന റെക്കോർഡ് സ്വന്തമാക്കിയത്.

ഇതോടെ അന്താരാഷ്ട്ര ടി20യിൽ 150 സിക്സുകൾ നേടുന്ന നാലാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് സൂര്യകുമാർ എത്തിയിരിക്കുന്നത്. 205 സിക്സുകളോടെ രോഹിത് ശർമയാണ് ഈ റെക്കോഡിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മുൻ ന്യൂസിലാൻഡ് ഓപ്പണറായ മാർട്ടിൻ ഗപ്റ്റിലാണ്. 173 സിക്സാണ് അദ്ദേഹം നേടിയത്. 172 സിക്സുകളോടെ ഇംഗ്ലണ്ടിന്റെ ജോസ് ബട്ലർ മൂന്നാം സ്ഥാനത്തുമുണ്ട്. 150 സിക്സുകളോടെ നിലവിൽ നാലാം സ്ഥാനത്താണ് സൂര്യകുമാറുള്ളത്. 149 സിക്സുകൾ പറത്തിയ വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പുരാന്റെ റെക്കോഡാണ് സൂര്യകുമാർ തകർത്തത്.

Content Highlights: Suryakumar Yadav hit his 150th T20I six against Australia as he enters Top 5 list in the world

dot image
To advertise here,contact us
dot image