

പഴനി: മധുര മീനാക്ഷി ക്ഷേത്രത്തിന്റെ കീഴക്ക് വശത്ത് ആടിവീഥിയില്‍ പതിനേഴ് ലക്ഷം രൂപ കാറില്‍ നിന്ന് റോഡില്‍ വീണനിലയില്‍. ഈ പണത്തിന്റെ അവകാശികളെ തിരയുകയാണ് പൊലീസ്. രണ്ട് ദിവസം മുമ്പാണ് കാറില്‍ നിന്ന് പണം നിറച്ച ചാക്ക് റോഡിലേക്ക് വീണത്.
ചിമ്മക്കല്‍ സ്വദേശി സെല്‍വറാണിയാണ് പണം നിറച്ച ചാക്ക് കാറില്‍ നിന്ന് വീഴുന്നത് കണ്ടത്. ചാക്ക് തുറന്ന് നോക്കിയപ്പോഴാണ് അഞ്ഞൂറുരൂപയുടെ കെട്ടുകള്‍ കാണുന്നത്. വിവരം ഉടനെ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ചാക്കില്‍ 17,49,000 രൂപയുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ഇതുവരെ പണം ഉടമസ്ഥര്‍ പൊലീസിനെ സമീപിച്ചിട്ടില്ല. ഹവാല പണമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് ഉടമസ്ഥനെ കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Content Highlights: Seventeen lakh rupees found lying on the road from a car near Madurai Meenakshi Temple