മൊൻ ത ഒഡീഷയിലേക്ക്, കേരളത്തിലും മുന്നറിയിപ്പ്; മഴക്കെടുതിയില്‍ ആന്ധ്രയിൽ നാല് മരണം

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒഡീഷയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു

മൊൻ ത ഒഡീഷയിലേക്ക്, കേരളത്തിലും മുന്നറിയിപ്പ്; മഴക്കെടുതിയില്‍ ആന്ധ്രയിൽ നാല് മരണം
dot image

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻ ത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്രപ്രദേശിൽ ജനജീവിതം സ്തംഭിച്ചു . മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. തീവ്രചുഴലിക്കാറ്റായിരുന്ന മോൻതയുടെ തീവ്രത കുറഞ്ഞ് വെറും ചുഴലിക്കാറ്റ് ആയി മാറി. ആന്ധ്രയിലെ മച്ചലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലായി രാത്രി 12.30 ഓടെയാണ് മോൻത തീരംതൊട്ടത്. റോഡ്, റെയിൽ ഗതാഗതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. ആന്ധ്രയിൽ 12 ജില്ലകളിൽ കനത്തമഴ തുടരുകയാണ്. ജില്ലകളിൽ റെഡ് അലേർട്ടാണ്. പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മൊൻ ത ഒഡീഷ തീരം ലക്ഷ്യമിട്ട് നീങ്ങുകയാണ്. ഇതോടെ ഒഡീഷയിലും തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്‌നാട്, ഝാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അറബിക്കടലിലെ തീവ്രന്യൂന മർദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ സജീവമാകുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരളതീരത്ത് ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചു. എന്നാൽ കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുന്നുണ്ട്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഭിഷണി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണ് ഇടിഞ്ഞ അടിമാലിയിലും പള്ളിവാസലും വീണ്ടും മണ്ണ് ഇടിയാനും സാധ്യത ഉണ്ട്. പള്ളിവാസൽ വഴി ഭാരവാഹനങ്ങൾ കടത്തി വിടുന്നില്ല. ധനസഹായം നൽകാതെ അടിമാലിയിൽ റോഡിലേക്ക് ഇടിഞ്ഞ് കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. പാതയിലൂടെ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം.

Content Highlights: Cyclone Montha hits Andhra Pradesh, moving to Odisha side

dot image
To advertise here,contact us
dot image