കുഞ്ഞുങ്ങളുടെ മരണം; ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കൽസ് മരുന്ന് നിർമിച്ചത് നിർദേശങ്ങൾ പാലിക്കാതെ

ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തി

കുഞ്ഞുങ്ങളുടെ മരണം; ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കൽസ് മരുന്ന് നിർമിച്ചത് നിർദേശങ്ങൾ പാലിക്കാതെ
dot image

ചെന്നൈ: മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ 17 കുട്ടികളുടെ മരണത്തിന് ഉള്‍പ്പെടെ കാരണമായ കോള്‍ഡ്രിഫ് ചുമ മരുന്നിന്റ നിര്‍മാണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ അധികൃതര്‍ നടത്തിയ അന്വേഷണത്തിൽ കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തി. മരുന്ന് നിര്‍മാണ യൂണിറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രൊപലീന്‍ ഗ്ലൈക്കോളിന്റെ ഉപയോഗം കണ്ടെത്തിയത്.

ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് ഉപയോഗിക്കേണ്ടതിന് പകരം സ്ഥാപനത്തില്‍ നോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ മരുന്നില്‍ ഡൈ-എഥലീന്‍ ഗ്ലൈക്കോളിന്റെയോ എഥലീന്‍ ഗ്ലൈക്കോളിന്റെയോ സാന്നിധ്യമോ സാന്ദ്രതയോ പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ശ്രീസാൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആരംഭിച്ച സാഹചര്യത്തിലാണ് കേരളത്തിലും കമ്പനിയുടെ മരുന്നുകളുടെ വിതരണം നിർത്താൻ സർക്കാർ തീരുമാനിച്ചത്.

ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിര്‍മ്മിച്ച Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വില്‍പ്പനയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിര്‍ത്തിവെപ്പിച്ചത്. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവര്‍ക്ക് മരുന്ന് വിതരണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ മരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും. ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Content Highlight; Cough Syrup Poisoning: MP Child Death Toll Rises to 17; Police Probe TN Drug Firm

dot image
To advertise here,contact us
dot image