നീന്തൽ പരിശീലനത്തിനായി പുഴയിലിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

വൈകിട്ട് നാല് മണിയോടെ കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടമുണ്ടായത്

നീന്തൽ പരിശീലനത്തിനായി പുഴയിലിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
dot image

എറണാകുളം: നീന്തല്‍ പരിശീലനത്തിന് പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂര്‍ സ്വദേശി ഗോഡ്വിന്‍(13) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. കോതാട് ജീസിസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോഡ്വിന്‍. രണ്ട് മണിക്കൂറുകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlight; Seventh-Grade Student Drowns During Swimming Lessons in River

dot image
To advertise here,contact us
dot image