'ഇതൊന്നും അറിയാതെ എടുത്തുചാടല്ലേ…'; വിവാഹത്തിന് മുന്‍പ് പങ്കാളിയോട് തീര്‍ച്ചയായും ചോദിക്കേണ്ട 5 ചോദ്യങ്ങള്‍

എത്ര വര്‍ഷം പ്രണയിച്ചവരാണ് നിങ്ങളെങ്കിലും ഈ ചോദ്യങ്ങള്‍ ചോദിച്ച ശേഷം മാത്രം വിവാഹത്തിലേക്ക് കടക്കുക

'ഇതൊന്നും അറിയാതെ എടുത്തുചാടല്ലേ…'; വിവാഹത്തിന് മുന്‍പ് പങ്കാളിയോട് തീര്‍ച്ചയായും ചോദിക്കേണ്ട 5 ചോദ്യങ്ങള്‍
dot image

വിവാഹമെന്ന തീരുമാനം വളരെ ശ്രദ്ധയോടെയും ഉറപ്പോടെയും എടുക്കേണ്ട ഒന്നാണ്. ആരുടെയെങ്കിലും നിര്‍ബന്ധപ്രകാരമോ അല്ലെങ്കില്‍ എടുത്തുചാടിയോ എടുക്കേണ്ട ഒന്നല്ല അത്. അതിനാല്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഈ 5 ചോദ്യങ്ങള്‍ വിവാഹത്തിന് മുന്‍പ് ചോദിച്ചറിയണം. എത്ര വര്‍ഷം പ്രണയിച്ചവരാണ് നിങ്ങളെങ്കിലും ഈ ചോദ്യങ്ങള്‍ ചോദിച്ച ശേഷം മാത്രം വിവാഹത്തിലേക്ക് കടക്കുക.

സാമ്പത്തിക ശീലങ്ങള്‍ ?

സാമ്പത്തിക പ്രശ്‌നങ്ങള്‍ പല വിവാഹ ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തുന്ന ഒന്നാണ്. സമാനമായ സാമ്പത്തിക ശീലങ്ങളുള്ളവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും കുറവായിരിക്കും. അതേ സമയം, വ്യത്യസ്ഥ സാമ്പത്തിക ശീലങ്ങളാണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ ഇത് തര്‍ക്കങ്ങള്‍ക്കും വഴക്കിനും വഴി വെച്ചേക്കാം. അതുകൊണ്ട് തന്നെ നിങ്ങള്‍ നന്നായി ചെലവഴിക്കുന്ന ആളാണോ അതോ ബജറ്റിന് മേല്‍ മാത്രം ചെലവഴിക്കുന്ന ഒരാളാണോ എന്ന് ചോദിക്കുക. വ്യത്യസ്ത അഭിപ്രായങ്ങളാണെങ്കില്‍ ഇവയെ പറ്റി നന്നായി ചര്‍ച്ച ചെയ്ത ശേഷം മാത്രം മുന്നോട്ട് പോകുക.

കുടുംബവും കുട്ടികളും ?

എങ്ങനെയുള്ള, എത്രപേരടങ്ങുന്ന ഒരു കുടുംബമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നതാണ് രണ്ടാമത്തെ ചോദ്യം. കുട്ടികള്‍ വേണോ, വേണമെങ്കില്‍ തന്നെ എത്ര പേര്‍ വേണം. ഇനി അവര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ നേടി കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന വിഷയങ്ങളും ഇരുവര്‍ക്കും ചര്‍ച്ച ചെയ്യാം.

പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും ?

ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളാവട്ടേ പരസ്പരമുണ്ടാവുന്ന പ്രശ്‌നങ്ങളാവട്ടേ ഇവ എങ്ങനെ പരിഹരിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. നന്നായി ആശയവിനിമയം നടത്തുന്ന ആളാണോയെന്നും പ്രശ്‌നങ്ങളെ എങ്ങനെയാണ് നിങ്ങള്‍ നേരിടുന്നതെന്നും മുന്‍ അനുഭവങ്ങള്‍ വെച്ച് ഇരുവര്‍ക്കും ചര്‍ച്ച ചെയ്യാം.

ഇന്റിമസിയും പ്രതീക്ഷകളും

വിവാഹത്തില്‍ ഇരുവരുടെയും ശാരീരിക മാനസിക ഇഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പടേണ്ടതുണ്ട്. ഇതില്‍ ലൈംഗിക താല്‍പര്യങ്ങള്‍ മുതല്‍ മാനസിക ചേര്‍ച്ചകള്‍ വരെ ഉള്‍പ്പെടുന്നു. അതിനാല്‍ വിവാഹ ജീവിതത്തിലെ ഇന്റിമെസിയിലുള്ള എക്‌സ്‌പെറ്റേഷന്‍ എന്തെല്ലാമാണെന്ന് ഇരുവര്‍ക്കും പങ്കുവെയ്ക്കാം.

ശീലങ്ങളും ലക്ഷ്യങ്ങളും

നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ ശീലങ്ങള്‍ എന്തൊക്കെയാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്ന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് തീര്‍ച്ചയായും നിങ്ങളുടെ പങ്കാളി അറിഞ്ഞിരിക്കണം. അവ മനസിലാക്കിയാല്‍ മാത്രമേ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ക്ക് നിങ്ങള്‍ക്കൊപ്പം നില്‍ക്കാനാകൂ. വ്യത്യസ്ത ലക്ഷ്യങ്ങളുള്ളവരാണ് നിങ്ങളെങ്കില്‍ അതില്‍ എങ്ങനെ പങ്കാളിയുടെ യാത്ര സുഖകരവും വൈകാരിക പിന്തുണ നല്‍കാമെന്നും മനസിലാക്കാന്‍ ശ്രമിക്കുക.

Content Highlights- 5 Questions that should ask before marriage

dot image
To advertise here,contact us
dot image