
സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അരസൻ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിട്ടു. വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ് ഇത്. കയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു ചിത്രമാണ് പോസ്റ്ററിൽ. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകരുടെ അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ചിത്രത്തിന് സംഗീതം ഒരുക്കാൻ പോകുന്നത് അനിരുദ്ധ് ആണെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ സിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാകും അരസൻ. ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്. ഒരു ഇടവേളക്ക് ശേഷമുള്ള സാമന്തയുടെ തമിഴിലേക്കുള്ള തിരിച്ചുവരവാകും ഈ വെട്രിമാരൻ ചിത്രം. 2022 ൽ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം കാതുവാകുല രണ്ട് കാതൽ ആണ് അവസാനമായി പുറത്തിറങ്ങിയ സാമന്തയുടെ തമിഴ് ചിത്രം. നേരത്തെ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയിൽ സിമ്പുവും സാമന്തയും ഒന്നിച്ചഭിനയിച്ചിരുന്നു. അതേസമയം, ഈ റിപ്പോർട്ടുകളിൽ നിർമാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് ഈ ചിത്രം എന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. മുൻപ് ഇറങ്ങിയ ടീസറിലെ വിഷ്വലുകളും ഫോണ്ടും കാണുമ്പോൾ ഈ സിമ്പു സിനിമ വടചെന്നൈ യൂണിവേഴ്‌സ് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.
As Per Valaipechu,
— AmuthaBharathi (@CinemaWithAB) October 6, 2025
Samantha in initial talks for #STR49♥️
Shooting expected to begin from mid of this month🎬#SilambarasanTR - #Samantha - #VetriMaaran - #Anirudh: If this gets materialized Gonna be a rock solid combo🔥 pic.twitter.com/jPRf3ezEWc
അതേസമയം, സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Anirudh and Samantha to join Vetrimaran, Simbu film