'അവർക്ക് കളിക്കാൻ താല്പര്യമില്ലേ?';വമ്പൻ തോൽവിക്ക് പിന്നാലെ വിൻഡീസ് താരങ്ങളെ വിമർശിച്ച് ബ്രയാൻ ലാറ

ഇന്നിംഗ്‌സിനും 140 റൺസിനുമാണ് വിൻഡീസ് പരാജയപ്പെട്ടത്.

'അവർക്ക് കളിക്കാൻ താല്പര്യമില്ലേ?';വമ്പൻ തോൽവിക്ക് പിന്നാലെ വിൻഡീസ് താരങ്ങളെ വിമർശിച്ച് ബ്രയാൻ ലാറ
dot image

അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയോട് രണ്ടര ദിവസത്തിനുള്ളിൽ കീഴടങ്ങിയതോടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ തകർച്ച വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇന്നിംഗ്‌സിനും 140 റൺസിനുമാണ് വിൻഡീസ് പരാജയപ്പെട്ടത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓസീസിനോട് 3-0 ന് നേരിട്ടതിന് പിന്നാലെയായിരുന്നു അത്. അതിൽ അവസാന ടെസ്റ്റിലെ ഒരു ഇന്നിങ്സിൽ വെറും 27 റൺസിന് ആണ് വിൻഡീസ് ഒതുങ്ങിയത്. ആ പരമ്പര തോൽവിക്ക് ശേഷം വിൻഡീസ് ഇതിഹാസങ്ങൾ ക്രിക്കറ്റ് ടീമിന്റെ വളർച്ചയ്ക്ക് വേണ്ടി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അന്ന് ചർച്ചയ്ക്ക് മുന്നിൽ നിന്നിരുന്ന ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസമായ ബ്രയാൻ ലാറ രംഗത്തെത്തിയിരിക്കുകയാണ്. താരങ്ങൾക്ക് ക്രിക്കറ്റ് കളിക്കാൻ താൽപര്യമില്ലെങ്കിൽ കളിക്കരുതെന്നും ലോകത്തിന് മുന്നിൽ നാണം കെടുത്തരുതെന്നും ലാറ പറഞ്ഞു. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ഒക്ടോബർ പത്ത് മുതലാണ്.

Content Highlights-

dot image
To advertise here,contact us
dot image