
ന്യൂഡൽഹി: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മനോഹരമായ ഉത്സവം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും പ്രധാനമന്ത്രി ആശംസയില്‍ അറിയിച്ചു.
ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഓണം. ഓണാഘോഷം ഐക്യവും പ്രകൃതിയുമായുള്ള ബന്ധവും ശക്തിപ്പെടുത്തട്ടെ എന്നും പ്രധാനമന്ത്രി ഓണാശംയില്‍ അറിയിച്ചു.
മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. പൂക്കൊട്ടകളും വട്ടികളുമായി പൂക്കളിറുക്കുന്നതിന്റെയും സാമ്പാറും പായസവുമടക്കവുമുള്ള സദ്യ ഒരുക്കുന്നതിന്റെയും തിരക്കിലാണ് മലയാളികള്‍. ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ആവേശം കൂടിയാണ്. മുറ്റത്ത് പൂക്കളമിട്ട്, ഊഞ്ഞാല് കെട്ടി, സദ്യയൊക്കെ കഴിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ഈ ദിവസം കടന്ന് പോവുക.
ഓണം ഒരു വിശേഷ ദിവസത്തിന്റെ കഥ മാത്രമല്ല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ദിനവും, ഇനി വരുന്ന വര്‍ഷത്തേക്കുള്ള ഓര്‍മകള്‍ സ്വരുക്കൂട്ടാനുള്ള പ്രതീക്ഷയുടെ ദിനം കൂടിയാണ്. ക്ലബുകളിലും നാട്ടിലെ കൂട്ടങ്ങളിലുമായി നടക്കുന്ന ഓണാഘോ പരിപാടികളും കുടുംബങ്ങളുടെ ഒത്തുകൂടലുമെല്ലാം നടക്കുന്ന ദിവസം കൂടിയാണ് ഇന്ന്.
ആഘോഷത്തിന്റെയും ആവേശത്തിന്റെയും ദിവസം മാത്രമല്ല, വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. പഞ്ഞ മാസത്തിന്റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സമൃദ്ധിയിലേക്കുള്ള കാല്‍വയ്പ്പ്. പാടത്തില്‍ വിളഞ്ഞ് നില്‍ക്കുന്ന നെല്ല് കൊയ്യുന്ന തിരക്ക് ഒരു വശത്ത് നടക്കുമ്പോള്‍ കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ അടുത്ത വിത്തിനായി കാത്തിരിക്കും. അത്തത്തിന് ആരംഭിച്ച ഓണാഘോഷങ്ങള്‍ അവസാനിക്കുന്നത് ചതയത്തിനാണ്. അത്തത്തിന് തുടങ്ങിയ ആഘോഷങ്ങള്‍ ചതയം വരെ നീളുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് തിരുവോണം. ഏവര്‍ക്കും റിപ്പോര്‍ട്ടര്‍ ടി വിയുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.
Content Highlights: Onam wishes from Narendra Modi