അയോധ്യ മാതൃക വാരാണസിയിലും കാശിയിലും; ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് മോഹന്‍ഭാഗവത്

വാരാണസിയിലെ ഗ്യാൻവ്യാപി പള്ളിയും മഥുരയിലെ ഈദ്ഗാഹും ഹിന്ദുക്കൾക്ക് നൽകണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

അയോധ്യ മാതൃക വാരാണസിയിലും കാശിയിലും; ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് മോഹന്‍ഭാഗവത്
dot image

ന്യൂഡൽഹി: അയോധ്യ മാതൃക വാരാണസിയിലും കാശിയിലും പിന്തുടരുമെന്ന സൂചന നൽകി ആർഎസ്എസ്. വാരാണസിയിലെ ഗ്യാൻവ്യാപിയും മധുരയിലെ ഈദ് ഗാഹും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം. ഇതിനായുള്ള പോരാട്ടങ്ങൾക്ക് സംഘ് പ്രവർത്തകർക്ക് ഇറങ്ങാമെന്ന് മോഹൻഭാഗവത് ആഹ്വാനം ചെയ്തു.

ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു മോഹൻ ഭാഗവത് ഇക്കാര്യം പറഞ്ഞത്. വാരാണസിയിലെ ഗ്യാൻവ്യാപി പള്ളിയും മഥുരയിലെ ഈദ്ഗാഹും ഹിന്ദുക്കൾക്ക് നൽകണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് മോഹൻ ഭാഗവത് സൂചിപ്പിച്ചത്. ഈ സ്ഥലങ്ങൾക്കായുള്ള നീക്കത്തിന് ഇറങ്ങാൻ സ്വയംസേവകർക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:

ആർഎസ്എസ് പരിപാടിയിൽ കാശി- മഥുര വിഷയവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായാണ് മോഹൻഭാഗവതിന്റെ പ്രതികരണം. വാരാണസി, മഥുര എന്നിവയുടെ പ്രസ്ഥാനവുമായി സംഘം ബന്ധപ്പെടുന്നില്ല. ഈ സ്ഥലങ്ങൾക്കായുള്ള ഏത് പ്രസ്ഥാനവുമായും സഹകരിക്കാൻ സംഘം സ്വയം സേവകർക്ക് സ്വാതന്ത്ര്യമുണ്ട്. മറുവിഭാഗത്തിന് അവരുടെ അവകാശവാദം ഉപേക്ഷിച്ച് പ്രതികരിക്കാം. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംഘം പ്രവർത്തിക്കുകയും അത് വിജയകരമായി പരിസമാപ്തിയിൽ എത്തിക്കുകയും ചെയ്തിരുന്നു. നിലവിൽ സംഘ പ്രവർത്തകർ ഇത്തരം നീക്കങ്ങളിൽ വ്യാപൃതരല്ല. പക്ഷെ ഹിന്ദുവിന്റെ ഹൃദയഭൂമിയാണ് കാശിയും മഥുരയും അയോധ്യയും. അതിന് പ്രാധാന്യമുണ്ട്. രണ്ടെണ്ണം ദേവജന്മഭൂമിയും ഒന്ന് ദൈവത്തിന്റെ വാസസ്ഥാനവുമാണ്. ഹിന്ദു സമൂഹം അവ ആവശ്യപ്പെടും. സ്വയംസേവകർക്ക് അതിനാകും. എന്നാൽ താന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ ഇവിടങ്ങളിൽ ക്ഷേത്രമോ ശിവലിംഗമോ തേടരുത്' എന്നാണ് മോഹൻ ഭാഗവത് മറുപടി നൽകിയത്.

ഹിന്ദു സംഘടനയുടെ മുതിർന്ന നേതാവ് എന്ന നിലയിൽ താൻ ഇക്കാര്യം ആവശ്യപ്പെട്ടാൽ ആരും ചോദ്യം ചെയ്തുവെന്ന് വരില്ല. ഒരു പക്ഷെ അത് സാഹോദര്യത്തിലേക്കുള്ള വലിയ ചുവടുവെപ്പ് ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആയിരകണക്കിന് കർസേവകർ ചേർന്ന് ബാബറി മസ്ജിദ് തകർത്ത സ്ഥലത്താണ് അയോധ്യക്ഷേത്രം പണിതുയർത്തിയിട്ടുള്ളത്. ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി പണിതിട്ടുള്ളതെന്ന വാദത്തിന് പിന്നാലെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബറി പള്ളി കർസേവകർ തകർത്തത്. പിന്നാലെ വർഷങ്ങൾ നീണ്ട നിയമ നടപടിക്ക് ശേഷം 2019ലാണ് അയോധ്യയിലെ തർക്ക ഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്ന് സുപ്രിം കോടതി വിധിച്ചത്. പിന്നാലെ കാശിയും മഥുരയും പിടിച്ചെടുക്കുമെന്ന വാദം ഹിന്ദുത്വവാദികള്‍ ഉന്നയിച്ചിരുന്നു. ഇതിനെ പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Content Highlights: Mohan Bhagwat says RSS workers free to take part in agitations for Kashi, mathura

dot image
To advertise here,contact us
dot image