11 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച 15കാരനെ പിടികൂടി; ക്രൂര സംഭവം യുപിയില്‍

വൈദ്യപരിശോധനയിലാണ് കുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം കണ്ടെത്തിയത്

dot image

മീററ്റ്: 11 മാസം പ്രായമുള്ള കുഞ്ഞിനെതിരെ ലൈംഗികാതിക്രമം നടത്തിയ 15കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പാതിലാണ് നടുക്കുന്ന സംഭവമുണ്ടായത്. വൈദ്യപരിശോധനയിലാണ് കുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം കണ്ടെത്തിയത്. സംഭവത്തില്‍ 15കാരനെ പിടികൂടി ജുവനൈല്‍ ഹോമിലെത്തിച്ചു.

15കാരന്റെ വീടിനരികിലാണ് കുഞ്ഞിന്റെയും വീട്. വ്യാഴാഴ്ച്ച 15കാരന്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് എടുത്തുകൊണ്ട് പോവുകയായിരുന്നു. അയല്‍വാസി വന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് പോകുന്നതില്‍ വീട്ടുകാര്‍ക്കും അസ്വാഭാവികത ഉണ്ടായിരുന്നില്ല. എന്നാല്‍ അല്‍പ സമയത്തിന് ശേഷം കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാര്‍ 15കാരന്‍ കുഞ്ഞിനെ ലൈംഗീകമായി ഉപദ്രവിക്കുന്നത് കാണുകയായിരുന്നു.

കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യനില തരണം ചെയ്തു. 15കാരന്‍ ഇതിന് മുന്‍പും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.

Content Highlight; Teenager arrested for the alleged sexual abuse of an 11-month-old

dot image
To advertise here,contact us
dot image