

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച് എട്ട് മാസത്തോളം പിന്നിടുമ്പോള്‍ 22 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 14 പേര്‍ നാവികരാണ്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും ഇന്ത്യൻ സമൂഹവത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു
'പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. സംഘർഷത്തിൽ 22 ഇന്ത്യൻ പൗരന്മാരെ ഞങ്ങൾക്ക് നഷ്ടമായി, അതിൽ 14 പേർ നാവികരാണ്. ഗൾഫ് രാജ്യത്തുള്ള ഇന്ത്യൻ സമൂഹവത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. സൗദിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്കാണ് ജീവൻ നഷ്ടമായത്'- വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ വ്യക്തമാക്കി. മേഖലയില്‍ കടുത്ത ശത്രുത തുടരുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ സുരക്ഷയ്ക്കായി ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇസ്രയേലില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവും മറ്റ് പ്രമുഖ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇറാന്‍ തിരിച്ചടിയും ആരംഭിച്ചു. കൂടാതെ ആഗോള കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തില്‍ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെയാണ് യുദ്ധം രൂക്ഷമായത്.
Content Highlights: The central government has reported that 22 Indian nationals, including 14 sailors, have been among the casualties of the ongoing conflict in West Asia