'കാത് തുറന്ന് കേള്‍ക്കൂ, മോദി എവിടെയും പോകുന്നില്ല'; ഖർഗെയുടെ പരാമർശത്തിന് പാട്ടിലൂടെ മറുപടിയുമായി BJP

ബിഹാറിലെ പ്രഥമ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിങിന്റെ 139-ാം ജന്മവാര്‍ഷികത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഖർഗെ വിവാദ പരാമർശം നടത്തിയത്

'കാത് തുറന്ന് കേള്‍ക്കൂ, മോദി എവിടെയും പോകുന്നില്ല'; ഖർഗെയുടെ പരാമർശത്തിന് പാട്ടിലൂടെ മറുപടിയുമായി BJP
dot image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നടത്തിയ വിവാദ പരാമര്‍ശത്തിന് പാട്ടിലൂടെ മറുപടിയുമായി ബിജെപി. നരേന്ദ്രമോദിയെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും പ്രധാനമന്ത്രി ഇവിടെ തന്നെ തുടരുമെന്നുമാണ് ബിജെപി പുറത്തിറക്കിയ ഗാനത്തിന്റെ ഉള്ളടക്കം.

'കാന്‍ ഘോല്‍ക്കര്‍ സുനോ, യേ ദേശ് മോദി കാ ഹേ, മോദി കഹീം നഹി ജായേഗാ'- കാത് തുറന്ന് കേള്‍ക്കൂ, ഈ രാജ്യം മോദിയുടേതാണ്. മോദി എവിടെയും പോകില്ല' എന്നാണ് പാട്ടിലെ ആദ്യത്തെ വരിയില്‍ പറയുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ മുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

ബിജെപി നേതാക്കളായ സമ്പിത്ത് പത്ര, പിയുഷ് ഘോയല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപത, കേന്ദ്ര സഹമന്ത്രി അന്നപൂര്‍ണ ദേവി എന്നിവര്‍ എക്‌സില്‍ ഗാനം പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലടക്കം ഇപ്പോള്‍ ട്രെന്‍ഡിങ്ങായി ഗാനം മാറിയിട്ടുണ്ട്. ഗാനത്തിന്റെ വരികളില്‍ പലതവണയായി മോദി എങ്ങും പോകില്ല എന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയില്‍ കോണ്‍ഗ്രസിനെതിരെ ഖര്‍ഗെയുടെ പരാമര്‍ശം ആയുധമാക്കുന്നുമുണ്ട്.

'നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും അദ്ദേഹം നിങ്ങളുടെ മുന്നില്‍ തലകുനിക്കുമെന്ന്, പക്ഷേ സിംഹം ഒരിക്കലും തലകുനിക്കില്ല, ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകും, അദ്ദേഹത്തെ തടയാനാവില്ല' എന്നും പാട്ടിലെ വരികളിലുണ്ട്. നിങ്ങള്‍ അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുക, അദ്ദേഹം തന്റെ കര്‍മം തുടരും, സ്വപ്‌നങ്ങളിലെ ഭാരത്തിനെ അദ്ദേഹം മുന്നോട്ട് നയിക്കുമെന്നാണ് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് പാട്ടില്‍ പരാമര്‍ശമിക്കുന്നത്. തുടര്‍ന്ന്,.. ശ്രദ്ധിച്ചു കേള്‍ക്കൂ, മോദിയുടേതാണ് ഈ രാജ്യം, മോദി എങ്ങും പോകുന്നില്ലെന്ന വരി ആവര്‍ത്തിക്കുന്നു.

ബിഹാറിലെ പ്രഥമ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിങിന്റെ 139-ാം ജന്മവാര്‍ഷികത്തില്‍ സംസാരിക്കുന്നതിനിടെ, കാണികളില്‍ ഒരാള്‍, പ്രധാനമന്ത്രി എവിടെയും പോകില്ലെന്ന് പ്രതികരണം നടത്തി. ഇതിന് മറുപടിയായി മോദിയുടെ അച്ഛന്‍ വരെ പോകും എന്നാണ് ഖര്‍ഗെ പറഞ്ഞത്. സംഭവം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലടക്കം ഖര്‍ഗെയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി അനുഭാവികളും നേതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlights: The Bharatiya Janata Party (BJP) has responded through a song with the message that Prime Minister Narendra Modi is not going anywhere. The song serves as the party's response to its critics.

dot image
To advertise here,contact us
dot image