ടി പി അഷ്‌റഫലി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി; ഷിബു മീരാന്‍ ഓര്‍ഗ. സെക്രട്ടറി

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി പി അഷ്റഫലി നിലവില്‍ യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്.

dot image

ന്യൂഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഡ്വ സര്‍ഫറാസ് അഹമ്മദിനെ പ്രസിഡന്റായും കേരളത്തില്‍ നിന്നുള്ള ടി പി അഷ്‌റഫലിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള അഡ്വ ഷിബു മീരാനെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നേരത്തെ ദേശീയ പ്രസിഡന്റായിരുന്ന ആസിഫ് അന്‍സാരിയും ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ ഫൈസല്‍ ബാബുവും മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികളായതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. യുപി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റായിരുന്ന സര്‍ഫറാസ് അഹമ്മദ് നിലവില്‍ യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റാണ്. മീററ്റ് സ്വദേശിയാണ്.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി പി അഷ്റഫലി നിലവില്‍ യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. എംഎസ്എഫിന്റെ പ്രഥമ ദേശീയ പ്രസിഡന്റ്, കേരള സ്റ്റേറ്റ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, കാലികറ്റ് സര്‍വ്വകലാശാല സിന്‍ഡികേറ്റ് മെമ്പര്‍, പ്രഥമ കേരള യൂത്ത് കമ്മീഷന്‍ അംഗം, മലപ്പുറം ജില്ല പഞ്ചായത്തംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ജാമിഅ ഹംദര്‍ദ് യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് സ്റ്റഡീസില്‍ ഗവേഷണം നടത്തുകയാണ്.

ഓര്‍ഗനൈസിങ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ ഷിബു മീരാന്‍ മികച്ച പ്രഭാഷകനും നിലവില്‍ യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റുമാണ്. കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.
ദേശീയ കമ്മറ്റിയില്‍ നിലവിലുള്ള മറ്റു ഭാരവാഹികള്‍ തുടരും.

Content Highlights: Muslim Youth League National Committee reorganized

dot image
To advertise here,contact us
dot image