"പ്രാർത്ഥനയോടെ കാത്തിരുന്ന വാർത്തയെത്തി, ഉടൻ തന്നെ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിക വരും": സിബി മലയിൽ

കേള്‍ക്കാനായി കാതോര്‍ത്തു പ്രാര്‍ത്ഥനയോടെ കാത്തിരുന്ന സന്തോഷവാര്‍ത്ത എന്നാണ് മമ്മൂട്ടിയുടെ പരിശോധന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ സിബി മലയില്‍ ഫേസ്ബുക്കില്‍ കുറിച്ചത്

dot image

അര്‍ബുദ രോഗത്തെ തുടര്‍ന്ന് മൂന്ന് മാസക്കാലമായി സിനിമാ മേഖലയില്‍ നിന്നും മാറി നിന്ന മഹാനടന്‍ മമ്മൂട്ടി അഭിനയത്തിലേക്ക് തിരികെ എത്തുന്നുവെന്ന വാര്‍ത്തയില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് സന്തോഷം അറിയിച്ചിരിക്കുന്നത്.

ഏറെക്കാലമായി മലയാളികള്‍ ഓരോരുത്തരും മമ്മൂട്ടിക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ സിബി മലയില്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. വലിയ ആശ്വാസവും സന്തോഷവുമാണ് ഉള്ളതെന്നും

നാലോ അഞ്ചോ മാസമായി മമ്മൂട്ടി ആരോഗ്യത്തോടെ തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അതിന്
ഫലം കണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മൂന്നോ നാലോ ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം സിനിമയില്‍ അഭിനയിച്ചു തുടങ്ങുമെന്നും സിബി മലയില്‍ വ്യക്തമാക്കി. ചെയ്ത് പകുതിയാക്കിയ മഹേഷ് നാരായണന്‍ ചിത്രത്തിനൊപ്പം അദ്ദേഹം ചെയ്യാന്‍ തീരുമാനിച്ചിരുന്ന മറ്റ് ചിത്രങ്ങളിലും അദ്ദേഹം ഉടന്‍ ജോയിന്‍ ചെയ്യുമെന്നും സിബി മലയില്‍ പറഞ്ഞു.

കേള്‍ക്കാനായി കാതോര്‍ത്തു പ്രാര്‍ത്ഥനയോടെ കാത്തിരുന്ന സന്തോഷവാര്‍ത്ത എന്നാണ് മമ്മൂട്ടിയുടെ പരിശോധന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ സിബി മലയില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഏറെ കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോൾ വന്ന ഈ വാർത്ത എല്ലാ ആരാധകരെയും പ്രേക്ഷകരെയും ഒരുപാട് സന്തോഷത്തിൽ ആകുകയാണ് ചെയ്തിരിക്കുന്നത്. എല്ലാം ok ആണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റില്‍ പിഷാരടി ചേര്‍ത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്നും ദൈവത്തിന് നന്ദിയും പറഞ്ഞുകൊണ്ടായിരുന്നു നിര്‍മാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Content Highlights: Sibi Malayil says Mammootty will be back on Cinema within 3 or 4 weeks

dot image
To advertise here,contact us
dot image