
ഓവലിൽ അറ്റ്കിൻസണിന്റെ കുറ്റി തെറിപ്പിച്ച് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച മുഹമ്മദ് സിറാജിന്റെ ആ അവസാന പന്ത് ഏറ്റവുമടുത്ത് വെച്ച് കാണാനായതിൽ അതീവ സന്തോഷമുണ്ടെന്ന് ശ്രീലങ്കൻ അംപയർ കുമാർ ധര്‍മസേന. ആ പന്ത് സംഭവിക്കുമ്പോൾ അംപയറായി അടുത്തുണ്ടായിരുന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മുൻ ശ്രീലങ്കൻ താരമായ ധര്‍മസേന പറഞ്ഞു.
ഓവലിലെ മത്സരത്തിന്റെ വിധി നിർണയിച്ച പന്തായിരുന്നു അത്. അഞ്ചാം ദിനം തുടങ്ങുമ്പോൾ യത്തിലേക്ക് ഇംഗ്ലണ്ടിന് 35 റണ്‍സും ഇന്ത്യക്ക് നാലു വിക്കറ്റുകളുമായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയെങ്കിലും അവസാന ബാറ്ററായ ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് ഗുസ് അറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കി.
ഒടുവില്‍ ജയത്തിലേക്ക് ആറ് റണ്‍സകലെ അറ്റ്കിന്‍സണെ അസാധ്യമായൊരു യോര്‍ക്കറില്‍ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. ഇന്ത്യക്ക് അവിസ്മരണീയ വിജയവും പരമ്പരയില്‍ സമനിലയും സമ്മാനിച്ചു.
അതേ സമയം പരമ്പരയിലുടനീളം ഇംഗ്ലണ്ടിന് ഡിആര്‍എസ് എടുക്കാന്‍ സഹായം നല്‍കിയെന്നും ഇന്ത്യയുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചുവെന്നും ആരോപണം നേരിട്ടയാൾ കൂടിയായിരുന്നു ധര്‍മസേന.
Content Highlights: ICC umpire Kumar Dharmasena on Mohammed Siraj yorker