
ബെംഗളൂരു: കര്‍ണാടകയില്‍ ഇരട്ടക്കൊലപാതകം. സഹോദരന്റെ കൊച്ചുകുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടക്കൊല. മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7) എന്നിവര്‍ ആണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ് പ്രായമുള്ള സഹോദരന്‍ മുഹമ്മദ് രോഹന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വൈകീട്ട് നാല് മണിയോടെ ആണ് നടുക്കുന്ന സംഭവം. കുട്ടികളുടെ അച്ഛന്‍ ചാന്ദ് പാഷയുടെ സഹോദരന്‍ കാസിം ആണ് കൊലയാളി. മാതാപിതാക്കള്‍ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാന്‍ കടയിലും പോയ സമയത്തായിരുന്നു കൊലപാതകങ്ങള്‍. കാസിം മാനസിക പ്രശ്‌നം ഉള്ളയാള്‍ എന്നാണ് കുടുംബത്തിന്റെ മൊഴി.
Content Highlights: Youth killed Brother s children in Bengaluru