വിറ്റാമിന്‍ -ഡി സപ്ലിമെന്‍റ് ഒരിക്കല്‍ കഴിച്ചാല്‍ എത്രനാള്‍ ഫലം ലഭിക്കും; എത്രകാലം കഴിക്കണം?അറിയാം

പലര്‍ക്കും ഉളള സംശയമാണ് വിറ്റാമിന്‍ ഡി സപ്ലിമെന്റ് ഒരു പ്രാവശ്യം കഴിച്ചാല്‍ എത്രകാലം അതിന്റെ ഫലം ശരീത്തിലുണ്ടാകും എന്നത്

dot image

വിറ്റാമിന്‍-ഡി യെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചുമെല്ലാം ഇന്ന് ആളുകള്‍ക്ക് നന്നായി അറിയാം. ഒരുക്ഷീണം തോന്നിയാല്‍… മുടികൊഴിച്ചില്‍ ഉണ്ടായാല്‍… മടുപ്പ് തോന്നിയാല്‍ ഒക്കെ ഡോക്ടറെ കണ്ട് വിറ്റാമിന്‍ ഡി ഒന്ന് ചെക്ക് ചെയ്യണം എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ വിറ്റാമിന്‍ ഡി ഒരു തവണ കഴിച്ചാല്‍ എത്രനാള്‍ അതിന്റെ ഫലം ശരീരത്തില്‍ ഉണ്ടാവും, വീണ്ടും ക്ഷീണം വരുമ്പോള്‍ അത് വിറ്റാമിന്റെ കുറവാണോ എന്നെല്ലാം പലരും സംശയിക്കാറുണ്ട്. അടുത്ത ഡോസ് കഴിക്കാറായോ എന്ന് ചിന്തിക്കുന്നവരുമുണ്ട്.

എങ്ങനെയാണ് വിറ്റാമിന്‍ ഡി യുടെ പ്രവര്‍ത്തനം

കൊഴുപ്പില്‍ ലയിക്കുന്ന ഒരു വിറ്റാമിനാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി ശരീരത്തില്‍ പൂര്‍ണ്ണമായും ലഭിക്കാന്‍ 4 മുതല്‍ 12 ആഴ്ച വരെ തുടര്‍ച്ചയായി കഴിക്കേണ്ടി വന്നേക്കാം. കൂടാതെ നിങ്ങള്‍ സപ്ലിമെന്റ് കഴിക്കുന്നത് കുറച്ച് ആഴ്ചകള്‍ നിര്‍ത്തിവച്ചാല്‍ അളവ് കുറയാന്‍ സാധ്യതയുണ്ട്.

വിറ്റാമിന്‍ ഡി യുടെ ഫലം എത്രകാലം നിലനില്‍ക്കും

വിറ്റാമിന്‍ ഡി, പ്രത്യേകിച്ച് വിറ്റാമിന്‍ ഡി-3 അവസാന ഡോസിന് ശേഷം നിരവധി ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ ശരീരത്തില്‍ ഫലം നല്‍കും. പതിവായി സപ്ലിമെന്റേഷന്‍ നല്‍കുന്നതിലൂടെ വിറ്റാമിന്‍ ഡി അളവ് വര്‍ധിക്കുകയും കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും. സാധാരണഗതിയില്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് ആരോഗ്യകരമായ ഒരു പരിധിയിലേക്ക് ഉയരാന്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ എടുത്തേക്കാം. നിങ്ങള്‍ക്ക് വിറ്റാമിന്‍ -ഡി കുറവുണ്ടെങ്കില്‍ അളവ് സ്ഥിരപ്പെടുത്തുന്നതിന് തുടര്‍ച്ചയായി 4 മുതല്‍ 6 ആഴ്ചവരെ സപ്ലിമെന്റേഷന്‍ എടുത്തേക്കാം. കൂടുതല്‍ കഠിനമായ കേസുകളില്‍ 12 ആഴ്ചവരെ സപ്ലിമെന്റേഷന്‍ എടുക്കേണ്ടിവരകും.

വിറ്റാമിന്‍ ഡി കഴിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തുകയും മറ്റ് സ്രോതസ്സുകളില്‍ നിന്ന് അത് പൂര്‍ണമായും ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറയാന്‍ തുടങ്ങിയേക്കാം. ശരീരത്തില്‍ വിറ്റാമിന്‍ ഡി എത്ര കാലം നിലനില്‍ക്കും എന്നത് എത്രമാത്രം ഉപയോഗിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. സപ്ലിമെന്റുകളില്‍ നിന്ന് മാത്രമല്ല മറ്റ് സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന വിറ്റാമിനും അതിലൊരു പങ്ക് വഹിക്കുന്നുണ്ട്.

വിറ്റാമിന്‍ ഡി ആഗിരണത്തെ ബാധിക്കുന്ന ഘടകങ്ങള്‍

ശരീരത്തില്‍ വിറ്റാമിന്‍ ഡി എത്രത്തോളം സജീവമായി തുടരും എന്നത് വ്യക്തിപരവും പാരിസ്ഥിതികവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, കഴിക്കുന്ന ഔഷധങ്ങള്‍, ഉപാപചയ പ്രവര്‍ത്തനങ്ങള്‍, കരള്‍ വൃക്ക രോഗങ്ങള്‍, വന്‍കുടല്‍പ്പുണ്ണ് പോലെയുള്ള കൊഴുപ്പ് ആഗിരണം പരിമിതപ്പെടുത്തുന്ന അവസ്ഥകള്‍, സൂര്യപ്രകാശം, കഴിക്കുന്ന വിറ്റാമിന്‍ ഡി സപ്ലിമെന്റുകളുടെ തരവും അളവും ഇതിനെയൊക്കെ ആശ്രയിച്ചായിരിക്കും വിറ്റാമിന്‍ ഡി എത്രത്തോളം സജീവമായി തുടരും എന്നത്.ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുതലുള്ള ആളുകളില്‍ കൂടുതല്‍ വിറ്റാമിന്‍ ഡി സംഭരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അധിക കൊഴുപ്പ് ചിലപ്പോള്‍ ശരീരത്തിന് അത് ലഭിക്കുന്നത് ബുദ്ധിമുട്ടാക്കും.

Content Highlights :How long does the effect of Vitamin D last in the body once taken?

dot image
To advertise here,contact us
dot image