കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; റീൽസ് ചിത്രീകരിക്കുന്നതിനിടെയെന്ന് വിവരം

സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി

dot image

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റീൽസ് ചിത്രീകരിക്കുന്നതിനിടെ ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽനിന്ന് താഴെ വീണാണ് ബിഹാർ സ്വദേശിനി നന്ദിനി (21) മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. എന്നാൽ ഫോണിൽ നിന്ന് വീഡിയോകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റ് നിർമിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നന്ദിനി മരിച്ചു. സംഭവത്തെ തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. മറ്റൊരു സഹപ്രവർത്തക അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീ അബദ്ധത്തിൽ വീണതാണെന്നാണ് പൊലീസ് കരുതുന്നത്.

Content Highlights: Bengaluru Woman Falls From 13th Floor Of Under-Construction Building

dot image
To advertise here,contact us
dot image