വിട്ട് മാറാത്ത ചുമ; ഒമ്പത് വയസുകാരൻ്റെ ശ്വാസനാളത്തിൽ നിന്ന് എൽഇഡി ബൾബ് പുറത്തെടുത്തു, വില്ലനായത് കളിപ്പാട്ടം

ഗുജറാത്തിൽ ഒമ്പത് വയസുകാരനായ മുഹമ്മദ് എന്ന കുട്ടിയുടെ ശ്വാസനാളത്തില്‍ നിന്നാണ് എല്‍ഇഡി ബള്‍ബ് പുറത്തെടുത്തത്

dot image

അഹമ്മദാബാദ്: വിട്ട് മാറാത്ത ചുമയെ തുടര്‍ന്നുള്ള പരിശോധനയില്‍ ഒമ്പത് വയസുകാരനില്‍ നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്. കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബാണ് പുറത്തെടുത്തത്. ഒമ്പത് വയസുകാരനായ മുഹമ്മദ് എന്ന കുട്ടിയുടെ ശ്വാസനാളത്തില്‍ നിന്നാണ് എല്‍ഇഡി ബള്‍ബ് പുറത്തെടുത്തത്.

രണ്ടാഴ്ചയായി മാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുക്കുന്നത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Content Highlights- A nine-year-old boy with a persistent cough had an LED bulb pulled out of his windpipe, and the villain was a toy.

dot image
To advertise here,contact us
dot image