പശ്ചിമബംഗാളിലെ കാളിഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; ഇടതുപക്ഷം കോൺഗ്രസിനെ പിന്തുണയ്ക്കും

കാളി​ഗഞ്ചിലെ എംഎൽഎയായിരുന്ന തൃണമൂൽ കോൺ​ഗ്രസ് നേതാവ് നസിറുദ്ദീൻ അഹമ്മദിൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്

dot image

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ നാദിയ ജില്ലയിലെ കാളി​ഗഞ്ച് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ പിന്തുണയ്ക്കാൻ ഇടതുമുന്നണി തീരുമാനം. ജൂൺ 19നാണ് കാളി​ഗഞ്ചിൽ ഉപതിരഞ്ഞെടുപ്പ്. കബിൽ ഉദിൻ ഷെയ്ഖിനെ സ്ഥാനാർത്ഥിയായി വെള്ളിയാഴ്ച കോൺ​ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇടതുമുന്നണി യോ​ഗം ചേർന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇടതുമുന്നണി സഖ്യകക്ഷിയായ ആർഎസ്പി ഇവിടെ മത്സരിക്കാനുള്ള താൽപ്പര്യം അറിയിച്ചെങ്കിലും ഇടതുമുന്നണി ചെയർമാനും സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവുമായ ബിമൻ ബോസ് കോൺ​ഗ്രസിനെ പിന്തുണയ്ക്കുന്ന വിഷയത്തിൽ ആർഎസ്പി പ്രതിനിധിയെ അനുനയിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

നേരത്തെ മെയ് 27ന് തൃണമൂൽ കോൺ​ഗ്രസ് ഇവിടെ ആലിഫ അഹമ്മദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കാളി​ഗഞ്ചിലെ എംഎൽഎയായിരുന്ന തൃണമൂൽ കോൺ​ഗ്രസ് നേതാവ് നസിറുദ്ദീൻ അഹമ്മദിൻ്റെ മകളാണ് 38കാരിയായ ആലിഫ് അഹമ്മദ്. ഫെബ്രുവരി മാസത്തിൽ നസിറുദ്ദീൻ അഹമ്മദിൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇടതുമുന്നണിയുടെ പിന്തുണയോടെ 2016 ൽ കോൺഗ്രസ് കാളി​ഗഞ്ചിൽ വിജയം നേടിയിരുന്നു. ഇടതുപക്ഷം അധികാരത്തിലിരിക്കെ സഖ്യകക്ഷിയായ ആർ‌എസ്‌പി നാല് തവണ ഇവിടെ നാല് തവണ വിജയിച്ചിരുന്നു. 2011 ൽ ടി‌എം‌സിയുടെ നസിറുദ്ദീൻ അഹമ്മദ് ഇവിടെ വിജയിക്കുകയായിരുന്നു. 2016ൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി ഹസനുസ്മാൻ എസ് കെ ആയരുന്നു ഇവിടെ വിജയിച്ചത്. എന്നാൽ 2021 നസിറുദ്ദീൻ അഹമ്മദ് സീറ്റ് തിരിച്ച് പിടിച്ചു. മുസ്ലിം വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണ് കാളിഗഞ്ച്.

ജൂൺ 19ന് നാലു സംസ്ഥാനങ്ങളിലായി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കാളി​ഗഞ്ച്. കേരളത്തിെ നിലമ്പൂ‍ർ‌, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ഗുജറാത്തിലെ കാദി, വിസാവദാർ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. . ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

Content Highlights: West Bengal bypoll Left Front backs Congress candidate in Kaliganj Assembly Constituency

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us