

രോമാഞ്ചം, ആവേശം സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് ജിത്തു മാധവന്. ചിദംബരം സംവിധാനം ചെയ്ത് ജിത്തു മാധവന് തിരക്കഥയെഴുതിയ ബാലന് ദി ബോയിയും നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രം റിലീസിനൊരുങ്ങുകയാണ്. സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത 'സീന്‍' ആണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സീനിന്റെ കഥ ഫഹദ് ഫാസിലിന് ഇഷ്ടപ്പെട്ടിട്ടും എങ്ങനെയാണ് സൂര്യ സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ജിത്തു മാധവൻ.
'ഞാനും ഫഹദും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സീനിന്റെ കഥയും ഞാനദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. ഫഹദിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. ആ സമയത്ത് ഫഹദ്-നസ്രിയ പെയറായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഒപ്പം മറ്റൊരു കഥയും ഉണ്ടായിരുന്നു, അതും ഫഹദിന് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് ആദ്യത്തെ കഥ ഞാന്‍ സൂര്യ സാറിന് വേണ്ടിയാണ് എഴുതുന്നതെന്നും അത് വര്‍ക്കാകുമോ എന്ന് നോക്കട്ടെ എന്നും ഫഹദിനെ അറിയച്ച് ഞാന്‍ എഴുതാന്‍ തുടങ്ങി. പിന്നീട് ഞാന്‍ ആ കഥ സൂര്യ സാറിനോട് പറഞ്ഞു.
രണ്ടാഴ്ചയ്ക്കകം സീന്‍ സിനിമയുടെ കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൂര്യ സാറിനോട് കഥ പറഞ്ഞത്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, സിനിമ ഓണ്‍ ആകുകയായിരുന്നു എന്നാണ് ജിത്തു മാധവന് പറഞ്ഞത്. ചിത്രത്തിലെ വില്ലന്‍ ഒരു ഫ്രഷ് ഫേസ് ആയിരിക്കണം എന്നതുകൊണ്ടാണ് നസ്ലിന് ഗഫൂറിനെ കാസ്റ്റ് ചെയ്തത് എന്നും സംവിധായകന് പറയുന്നുണ്ട്. നസ്ലിന്റെ നിഷ്കളങ്കതയും കഥാപാത്രത്തിന് ആവശ്യമാണ്.
സൂര്യ, നസ്രിയ നസീം, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സീൻ. ആക്ഷൻ കോമഡി ഴോണറിൽ എത്തുന്ന ചിത്രത്തിൽ ഡി.എസ്.പി ഇമ്പരാജായിട്ടാണ് സൂര്യ എത്തുന്നത്. ചിത്രം നവംബർ 6ന് തിയേറ്ററുകളിലെത്തും.
Content Highlights: Director Jithu Madhavan shares details about Seen, starring Suriya, revealing that the story was originally written with Fahadh Faasil in mind. The revelation offers an interesting insight into the film's development and casting.