
ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് യുവാവ് കടിച്ച് മുറിച്ചു. കാണ്‍പുരിലെ രത്തൻ പ്ലാനെറ്റ് സൊസൈറ്റിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. തനിക്കായി റിസര്‍വ് ചെയ്തിരിക്കുന്ന സ്ലോട്ടില്‍ മറ്റാരോ വാഹനം പാർക്ക് ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതി പറയാനാണ് സൊസൈറ്റി സെക്രട്ടറിയായ ആര്‍.എസ്.യാദവിനെ ക്ഷിദിജ് മിശ്ര എന്ന യുവാവിനെ വിളിച്ചുവരുത്തിയത്. പാർക്ക് ചെയ്ത വാഹനം തൻ്റേതല്ലെന്നും അതിനാൽ എത്രയും വേഗം വാഹനം മാറ്റണമെന്നും പറഞ്ഞ് മിശ്ര യാദവിനോട് ദേഷ്യപ്പെടുകയായിരുന്നു.
പാർക്ക് ചെയ്തിരുന്ന കാർ ആരുടേതാണെന്ന് കണ്ട്പിടിക്കാമെന്ന് പറഞ്ഞിട്ടും മിശ്ര വീണ്ടും ദേഷ്യപ്പെടുകയായിരുന്നുവെന്നും തുടർന്ന് യാദവിനെ തല്ലുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് മിശ്ര യാദവിന്റെ മൂക്ക് കടിച്ച് പറിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൂക്കിന് കടികൊണ്ട യാദവിനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഡോക്ടർമാർക്ക് മുറിഞ്ഞ് പോയ മൂക്ക് കൂട്ടിയോജിപ്പിക്കാനായില്ല.
തുടർന്ന് യാദവിനെ ശസ്ത്രക്രിയക്കായി ഡൽഹിയിലേക്ക് മാറ്റി. അതേസമയം മിശ്രയെ കസ്റ്റഡിയിലെടുത്ത പോലീസ് പരാതി ലഭിക്കാത്തതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതിനുശേഷം മിശ്രയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അന്വേഷണം നടക്കുന്നുണ്ടെന്നും മിശ്ര ഡിസ്ചാര്‍ജാവാന്‍ കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Content Highlights:Argument over car parking; Youth bites and cuts off society secretary's nose