
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജി(മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ)യും മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും(ജവാൻ), വിക്രാന്ത് മാസി(12th ഫെയിൽ)യും അർഹരായി. മികച്ച സഹനടിയായി ഉർവ്വശി(ഉള്ളൊഴുക്ക്)യെയും സഹനടനായി വിജയരാഘവനെ(പൂക്കാലം)യും തെരഞ്ഞെടുത്തു. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018ലൂടെ മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസ് സ്വന്തമാക്കി. അനിമലിൽ റീ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച എം ആർ രാജകൃഷ്ണന് സ്പെഷ്യൽ മെൻഷൻ ലഭിച്ചു.
332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്.
Content Highlights: 71st national film awards
വളരെയേറെ സന്തോഷമുണ്ട്; ഉർവ്വശി ചേച്ചിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നു: ക്രിസ്റ്റോ ടോമി
ഉള്ളൊഴുക്കിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കാനായതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമി. ഉർവ്വശിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് നാളത്തെ പ്രയത്നമാണ് ഈ ചിത്രം. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടു. സിനിമ ചെയ്യാൻ പറ്റുമോ എന്ന് തോന്നിയ നിമിഷങ്ങൾ പോലും ഉണ്ടായി. ദേശീയ പുരസ്കാരത്തെ പറ്റി ആലോചിച്ചിരുന്നില്ല. സിനിമ ജനങ്ങൾ സ്വീകരിക്കണമെന്ന് മാത്രം ആഗ്രഹിച്ചു. ആദ്യ ചിത്രത്തിൽ തന്നെ പാർവ്വതിയെയും ഉർവ്വശിയെയും ഒക്കെ കൊണ്ട് വരാനായി. ഉർവ്വശിയുടെയും പാർവ്വതിയുടെയും അഭിനയമാണ് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച സിനിമ 12th ഫെയിൽ
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12 th ഫെയിലിന്. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ജനപ്രിയ ചിത്രം.
മികച്ച സംവിധായകനുള്ള പുരസ്കാരം സുധിപ്‌തോ സെന്നിന്
മികച്ച സംവിധായകനുള്ള പുരസ്കാരം ദ കേരള സ്റ്റോറിയിലൂടെ സുധിപ്‌തോ സെന്നിന്
മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും
മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേയെന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത്. ജവാനിലൂടെ ഷാരൂഖ് ഖാനും 12th ഫെയിലിലൂടെ വിക്രാന്ത് മാസിയും മികച്ച നടന്മാരായി.
മികച്ച സഹനടി ഉർവ്വശി, സഹനടൻ വിജയരാഘവൻ
പുരസ്കാരത്തിളക്കത്തിൽ ഉള്ളൊഴുക്കും പൂക്കാലവും. രണ്ട് പുരസ്കാരങ്ങളാണ് ഉള്ളൊഴുക്കും പൂക്കാലവും നേടിയത്. മികച്ച മലയാള സിനിമയ്ക്കും മികച്ച സഹനടിക്കുമുള്ള പുരസ്കാരങ്ങൾ ഉള്ളൊഴുക്ക് സ്വന്തമാക്കി. പൂക്കാലത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം നേടി. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരവും പൂക്കാലത്തിനാണ്. മിഥുൻ മുരളിക്കാണ് പുരസ്കാരം.
മികച്ച ഛായാഗ്രഹണം: ദി കേരള സ്റ്റോറിയിലൂടെ പ്രശാന്തനു മോഹപാത്ര നേടി
മികച്ച എഡിറ്റർക്കുള്ള പുരസ്കാരവും മലയാളിക്ക്
മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം പൂക്കാലത്തിലൂടെ മിഥുൻ മുരളി സ്വന്തമാക്കി
മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം 2018-ലൂടെ മോഹൻദാസ് സ്വന്തമാക്കി
മികച്ച മലയാളം സിനിമ: ഉള്ളൊഴുക്ക്
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള സിനിമ
മികച്ച തമിഴ് സിനിമ: പാർക്കിംഗ്
മികച്ച ഹിന്ദി സിനിമ: കതൽ -എ ജാക്ക് ഫ്രൂട്ട് മിസ്ട്രി
പ്രത്യേക പരാമർശം അനിമൽ - (റീ റെക്കോർഡിഗ് ) എംആർ രാജകൃഷ്ണൻ
മികച്ച സ്ക്രിപ്റ്റ്: ചിതാനന്ദ നായിക്കിന്റെ സൺഫ്ലവേഴ്സ് വെയർ ദ ഫസ്റ്റ് വൺസ് ടു നോ(കന്നഡ)
മലയാളം സിനിമയായ നേക്കൽ - ക്രോണിക്കിൾ ഓഫ് ദ പാടി മാനിന് പ്രത്യേക പരാമർശം
പ്രത്യേക പരാമർശം: എം കെ രാമദാസ് സംവിധാനവും നിർമാണവും നിർവഹിച്ച നേക്കൽ - ക്രോണിക്കിൾ ഓഫ് ദ പാടി മാൻ (മലയാളം), ഹിമാൻഷു ശേഖർ സംവിധാനം ചെയ്ത ദി സീ ആൻഡ് സെവൻ വില്ലേജസും (ഒഡിയ) പ്രത്യേക പരാമർശം നേടി.
മികച്ച സിനിമാ നിരൂപണം: ഉത്പൽ ദത്ത് (ആസമീസ്)
അവാർഡിനായി പരിഗണിച്ചത് 332 ചിത്രങ്ങൾ
332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.