ട്രെയിൻ 40 മിനിറ്റ് വൈകിയോടി; വാതിലിൽ തൂങ്ങിക്കിടന്ന് യുവതികളുടെ യാത്ര, പ്രതികരിച്ച് റെയിൽവേ

കല്യാൺ ലേഡീസ് സ്പെഷ്യൽ ട്രെയിൻ 40 മിനിറ്റ് വൈകിയോടിയതിനെ തുടർന്ന് കനത്ത തിരക്കാണ് അനുഭവപ്പെട്ടത്

dot image

മുംബൈ: കനത്ത തിരക്ക് മൂലം ട്രെയിനിന്റെ വാതിലിൽ തൂങ്ങിക്കിടന്നുകൊണ്ട് യാത്ര ചെയ്യേണ്ടിവന്ന യുവതികളുടെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. മുംബൈയിൽ ഓടുന്ന ലോക്കൽ ട്രെയിനിലെ ദൃശ്യങ്ങളാണ് പ്രചരിക്കപ്പെടുന്നത്. കല്യാൺ ലേഡീസ് സ്പെഷ്യൽ ട്രെയിൻ 40 മിനിറ്റ് വൈകിയോടിയതിനെ തുടർന്ന് കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്നാണ് യുവതികൾക്ക് ഫുട്ബോർഡിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യേണ്ടി വന്നത്.

ഇതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചർച്ചയാവുകയാണ്. എക്സിൽ പങ്കുവെച്ചിട്ടുള്ള വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. "കല്യാൺ ലേഡീസ് സ്‌പെഷ്യൽ 40 മിനിറ്റ് വൈകി, സ്ത്രീകൾക്ക് ഫുട്‌ബോർഡിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യേണ്ടി വന്നു. ഇത് സുരക്ഷിതമല്ലാത്തതും അപകടകരവുമായ യാത്രയാണ്," എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ റെയിൽവേ പ്രതികരണവുമായി രംഗത്തെത്തി. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ പ്രതികരിച്ചു.

Content Highlights: Women Hang Onto Moving Train After 40-Minute Delay Of Kalyan Ladies Special

dot image
To advertise here,contact us
dot image