ഓടുന്ന വാഹനത്തിൽ നായയെ കെട്ടിയിട്ട് വലിച്ചിഴച്ചു; വേദന കൊണ്ട് പുളഞ്ഞ് നായ; ശരീരം റോഡിലുരഞ്ഞ് പരിക്ക്

വേദന കൊണ്ട് പുളയുന്ന നായ വാഹനത്തിനൊപ്പം ഓടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം

dot image

ലക്നൗ: ഉത്തർപ്രദേശിൽ കണ്ണില്ലാത്ത ക്രൂരത. ഉത്തർപ്രദേശിലെ നോയിഡയയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നായയെ കെട്ടിവലിച്ചിഴച്ച പ്രതി പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവർ നിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.

അമിത വേ​ഗതയിലോടുന്ന ഓട്ടോറിക്ഷയ്ക്ക് പിറകിൽ നായയെ കയറുകൊണ്ട് കെട്ടിയിട്ട് നിഷ്കരുണം വലിച്ചിഴയ്ക്കുകയായിരുന്നു. നായ ഓടുംതോറും വാഹനത്തിന്റെ വേ​ഗതയും പ്രതി കൂട്ടുന്നുണ്ടായിരുന്നു. നായയുടെ വയർ ടാറിട്ട റോഡിലുരഞ്ഞ് പരിക്കേറ്റു. വേദന കൊണ്ട് പുളയുന്ന നായ ഓട്ടോയ്ക്കൊപ്പം ഓടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

നായയെ കെട്ടിവലിച്ചിഴച്ച ഓട്ടോയ്ക്ക് പിറകെ വന്ന വാഹനം ദൃശ്യങ്ങൾ പകർത്തിയതോടെയാണ് ഈ ക്രൂരസംഭവം പുറംലോകമറിയുന്നത്.വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ഓട്ടോറിക്ഷ ഡ്രൈവർ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

content highlights : Man arrested after video of dog tied to auto and dragged for several metres goes viral

dot image
To advertise here,contact us
dot image