ഐപിഎല്‍ 2025; ഗുജറാത്തിന് പിന്നാലെ പരിശീലനം പുനഃരാരംഭിക്കാന്‍ മുംബൈ ഇന്ത്യന്‍സും

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ പരിശീലന സെഷന്‍ പുനഃരാരംഭിച്ചിരുന്നു

dot image

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ 2025 സീസണ്‍ വീണ്ടും ആരംഭിക്കുമ്പോള്‍ പരിശീലന സെഷന്‍ പുനഃരാരംഭിക്കാന്‍ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പ്രാക്ടീസ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിശീലന സെഷനില്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുക്കുമെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട്ടിനെ ഉദ്ധരിച്ച് ദേവേന്ദ്ര പാണ്ഡേ എക്‌സില്‍ കുറിച്ചത്.

ആറാം ഐപിഎല്‍ കിരീടമെന്ന ലക്ഷ്യത്തിലേക്കാണ് മുംബൈ കുതിക്കുന്നത്. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി നിലവില്‍ നാലാമതാണ് മുംബൈ. ലീഗ് ഘട്ടത്തില്‍ ഇനി രണ്ട് മത്സരങ്ങളാണ് മുംബൈയ്ക്ക് ബാക്കിയുള്ളത്. പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് മുംബൈയുടെ എതിരാളികള്‍.

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ പരിശീലന സെഷന്‍ പുനഃരാരംഭിച്ചിരുന്നു. ഐപിഎല്‍ നിര്‍ത്തിവെച്ചതിന് ശേഷം പരിശീലനം വീണ്ടും ആരംഭിക്കുന്ന ആദ്യ ടീമാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്.

ഐപിഎല്‍ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുത്തിരിക്കെയാണ് ടൂര്‍ണമെന്റ് നിര്‍ത്തലാക്കേണ്ടി വന്നിരുന്നത്. വെടിനിർത്തൽ പശ്ചാത്തലത്തിൽ പുതുക്കിയ വേദിയും തിയതിയും ബിസിസിഐ ഉടൻ പ്രഖ്യാപിക്കും.

11 മത്സരങ്ങളില്‍ നിന്നായി 16 പോയിന്റ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമതും സമാനസ്ഥിതിയിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് രണ്ടാം സ്ഥാനത്തുമുണ്ട്. 11 മത്സരങ്ങളില്‍ നിന്നായി 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 12 മത്സരങ്ങളില്‍ നിന്നായി 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാമതുമുണ്ട്.

13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനും 11 പോയന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും 10 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും പ്ലേ ഓഫ് സാധ്യകള്‍ നിലനില്‍ക്കുന്നു. ഏഴ് പോയിന്റ് മാത്രമുള്ള ഹൈദരാബാദും ആറ് പോയിന്റ് വീതമുള്ള രാജസ്ഥാനും ചെന്നൈയും പ്ലേ ഓഫിലെത്താതെ പുറത്തായി.

Content Highlights: Mumbai Indians will resume at the Wankhede stadium their training on Tuesday, May 13th

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us