വിറ്റാമിന്‍ ഡി കഴിക്കണോ അതോ മീന്‍ ഗുളിക കഴിക്കണോ? ഏതാണ് നല്ലത്

വിറ്റാമിന്‍ ഡി ആണോ മീന്‍ എണ്ണയാണോ ഏറ്റവും ഗുണപ്രദം അറിയാം

dot image

വിറ്റാമിനുകള്‍ കഴിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്നതിനെക്കുറിച്ചുളള അറിവുകള്‍ പലയിടങ്ങളില്‍ നിന്നും നമുക്ക് ലഭിക്കാറുണ്ട്. അതില്‍ ഏറ്റവും കൂടുതലായി കേട്ടുവരുന്നത് വിറ്റാമിന്‍ ഡി യെക്കുറിച്ചായിരിക്കും. ഒപ്പം തന്നെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് മീന്‍ എണ്ണയുടെ ഗുണങ്ങളും. എന്നാല്‍ വിറ്റാമിന്‍ ഡി ആണോ മത്സ്യ എണ്ണയാണോ കൂടുതല്‍ ഗുണകരം. ഓരോന്നിന്റെയും പങ്ക് എപ്രകാരമെന്ന് അറിയാം.

വിറ്റാമിന്‍ ഡി

'Sunshine Vitamin' എന്ന് അറിയപ്പെടുന്ന വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. അസ്ഥികളുടെ ആരോഗ്യം, രോഗ പ്രതിരോധ പ്രവര്‍ത്തനം, മാനസികാവസ്ഥ നിയന്ത്രണം എന്നിവയില്‍ ഇതിന് നിര്‍ണായക പങ്കുണ്ട്. വിറ്റാമിന്‍ ഡി യുടെ കുറവ് ആഗോളതലത്തില്‍ ഒരു ആരോഗ്യ പ്രശ്‌നമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് അസ്ഥികള്‍ ദുര്‍ബലമാക്കുകയും ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും വിഷാദരോഗം പോലും ഉണ്ടാക്കുകയും ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ശരീരത്തെ സഹായിക്കുന്നു.

പാല്‍ ഉത്പന്നങ്ങള്‍, സപ്ലിമെന്റുകള്‍, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യങ്ങള്‍ തുടങ്ങിയ ഭക്ഷണ ശ്രോതസുകളില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭിക്കും. എന്നാലും ഒന്നിലധികം ഘടകങ്ങള്‍ മൂലം കുറവുണ്ടാകുമ്പോള്‍ സപ്ലിമെന്റുകള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്നാല്‍ വിറ്റാമിന്‍ ഡി അമിതമായി കഴിക്കുന്നത് ഹൈപ്പര്‍ കാല്‍സീമിയ, ഓക്കാനം, വൃക്ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

മീന്‍ ഗുളികകള്‍

മത്സ്യ എണ്ണ ഒമേഗ- 3 ഫാറ്റി ആസിഡുകളുടെ (EPA, DHA) മികച്ച ഉറവിടമാണ്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യ ഗുണങ്ങള്‍ കാരണം ഈ സപ്ലിമെന്റ് പ്രശസ്തമാണ്. മത്തി, ട്യൂണ മത്സ്യം, കക്ക, അയല തുടങ്ങിയ കൊഴുപ്പുളള മത്സ്യങ്ങളില്‍ ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്‌രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍ ഇത്തരം മത്സ്യങ്ങളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം മത്സ്യഎണ്ണകള്‍ കഴിക്കേണ്ടതാണ്. മത്സ്യ എണ്ണയുടെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ഹൃദ്‌രോഗത്തിന്റെ പാരമ്പര്യമുളളവര്‍ക്കും ഗുണം ചെയ്യും. മത്സ്യ എണ്ണകള്‍ കഴിക്കുമ്പോള്‍ അവയുടെ ഗുണനിലവാരം വളരെ പ്രധാനമാണ്.

ഏതാണ് നല്ലത് വിറ്റാമിന്‍ ഡിയോ മീന്‍ ഗുളികയോ

നിങ്ങളുടെ ആരോഗ്യ ലക്ഷണങ്ങളെ ആശ്രയിച്ചാണ് വിറ്റാമിന്‍ ഡി യാണോ മത്സ്യ എണ്ണയാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. സൂര്യപ്രകാശം കുറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അസ്ഥികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി വളരെ പ്രധാനമാണ്. അതുപോലെ മറ്റൊരു വശം നോക്കുകയാണെങ്കില്‍ ഹൃദയാരോഗ്യത്തിന് മത്സ്യ എണ്ണ വളരെ നല്ലതാണ്.

ഏതെങ്കിലും ഒരു സപ്ലിമെന്റ് കഴിക്കുന്നതിന് മുന്‍പ് വിറ്റാമിന്‍ ഡി യുടെ അളവ് പരിശോധിക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യുകയും വേണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുമ്പോള്‍ രണ്ട് സപ്ലിമെന്റുകളും സുരക്ഷിതമാണ്.

Content Highlights :Do you know which is more beneficial, vitamin D or fish oil?
dot image
To advertise here,contact us
dot image