പെരുന്നാൾ പ്രമാണിച്ച് അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി

അവധിക്ക് ശേഷം 23 ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

പെരുന്നാൾ പ്രമാണിച്ച് അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി
dot image

പെരുന്നാള്‍ പ്രമാണിച്ച് അജ്മാനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 19 മുതല്‍ 22 വരെ അവധിയായിരിക്കുമെന്ന് അജ്മാന്‍ ഹ്യൂമന്‍ റിസോഴ്സ് ഡിപാര്‍ട്ട്മെന്റ് അറിയിച്ചു. അവധിക്ക് ശേഷം 23 ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. നേരത്തെ എമിറേറ്റിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചിരുന്നു.യുഎഇ ഭരണാധികാരികള്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും ജനങ്ങള്‍ക്കും അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ക്കും ഹ്യൂമന്‍ റിസോഴ്സ് ഡിപാര്‍ട്ട്മെന്റ് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Content Highlights: Ajman announces a four-day Eid holiday for government employees, allowing extended celebrations during the festive period.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us