
Jun 28, 2025
07:51 AM
ചെന്നൈ: തിരുപ്പതിയിലെത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലേഴ്‌നേവക്ക്. സിംഗപ്പൂരിലെ സ്‌കൂളില്‍ വെച്ച് മകന്‍ മാര്‍ക്ക് ശങ്കറിന് അപകടം പറ്റിയിരുന്നു. മകനുമായി ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് തിരുപ്പതി ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്തത്.
സിംഗപ്പൂരിലുണ്ടായ തീപിടിത്തത്തില്‍ മകന്‍ മാര്‍ക് ശങ്കറിന്റെ കൈകാലുകള്‍ക്ക് പൊള്ളലേറ്റിരുന്നു. മകന്റെ ശ്വാസകോശത്തിന് തകരാറും സംഭവിച്ചിരുന്നു. സമ്മര്‍ ക്യാമ്പിന് ഇടയിലായിരുന്നു തീപിടിത്തം. അപകടത്തില്‍ പൊള്ളലേറ്റ ഒരു കുട്ടി മരിച്ചിരുന്നു. മാർക്ക് ശങ്കർ ഉള്‍പ്പടെ 30 കുട്ടികളായിരുന്നു ക്യാമ്പില്‍ പങ്കെടുത്തത്. അമ്മയ്‌ക്കൊപ്പം സിംഗപ്പൂരിലായിരുന്നു മാര്‍ക് ശങ്കറിന്റെ താമസം.
Content Highlights: Pawan Kalyan s wife tonsures head at Tirumala