നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണ; കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കിലും ഭരിക്കാം

നാല് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഷണല്‍ കോണ്‍ഫറന്‍സ് കേവല ഭൂരിപക്ഷം നേടി

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണ; കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കിലും ഭരിക്കാം
dot image

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണ കൂടി. സ്വതന്ത്രരായി മത്സരിച്ച് ജയിച്ച പ്യാരി ലാല്‍ ശര്‍മ, സതിഷ് ശര്‍മ, ചൗധരി മൊഹമ്മദ് അക്രം, ഡോ. രാമേശ്വര്‍ സിങ് എന്നിവരാണ് നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ നല്‍കിയത്. നാല് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഷണല്‍ കോണ്‍ഫറന്‍സ് കേവല ഭൂരിപക്ഷം നേടി.

നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആകെ അംഗബലം 46 ആയി. ഇതോടെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കിലും ഭരിക്കാമെന്ന നിലയിലായി നാഷണല്‍ കോണ്‍ഫറന്‍സ്. അതേസമയം, ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ യോഗത്തിലാണ് പ്രഖ്യാപനം. പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തീരുമാനത്തെ മറ്റ് നേതാക്കള്‍ പിന്തുണച്ചു. നാളെ ഇത് സംബന്ധിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറും.

മന്ത്രിസഭയില്‍ എത്ര മന്ത്രിമാര്‍ ഉണ്ടാകും, സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തം, ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. സത്യപ്രതിജ്ഞ എന്നാണ് എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല

Content highlights- omar abdulla become the next chief minister in jammu and kashmir

dot image
To advertise here,contact us
dot image