കേന്ദ്ര വാര് റൂം യുവനിരയെ ഏല്പ്പിച്ച് കോണ്ഗ്രസ്; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള് സജീവം

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിംഗ് സമിതികളെയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര വാര് റൂം യുവനിരയെ ഏല്പ്പിച്ച് കോണ്ഗ്രസ്; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള് സജീവം
dot image

ന്യൂഡല്ഹി: കോണ്ഗ്രസിന്റെ ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള് സജീവം. കേന്ദ്ര പ്രചാരണ സമിതിയെ പ്രഖ്യാപിച്ചതിനൊപ്പം തന്നെ കേന്ദ്ര വാര് റൂമും ആരംഭിച്ചു. സിവില് സര്വീസില് നിന്ന് രാജിവെച്ച് കോണ്ഗ്രസില് ചേര്ന്ന മുന് ഐഎഎസ് ഉദ്യോഗസ്ഥന് ശശികാന്ത് സെന്തിലാണ് അഞ്ചംഗ വാര് റൂം ചെയര്മാന്. ബെംഗളൂരു മലയാളിയായ വരുണ് സന്തോഷ് വൈസ് ചെയര്മാനാണ്.

ലോക്സഭ തിരഞ്ഞെടുപ്പ്; കോണ്ഗ്രസ് പ്രചരണ സമിതി പ്രഖ്യാപിച്ചു, അജയ് മാക്കന് കണ്വീനര്

ഗോകുല് ബതൈല്, നവീന് ശര്മ, ക്യാപ്റ്റന് അരവിന്ദ് കുമാര് എന്നിവരാണ് മറ്റു വൈസ് ചെയര്മാന്മാര്. കമ്മ്യൂണിക്കേഷന് വാര് റൂം ചെയര്മാനായി വൈഭവ് വാലിയയെയും നിയമിച്ചു. കോണ്ഗ്രസ് ഭരണം തിരിച്ചുപിടിച്ച കര്ണാടകയില് കോണ്ഗ്രസ് വാര് റൂം നയിച്ചത് തമിഴ്നാട്ടില് നിന്നുള്ള ശശികാന്ത് സെന്തിലായിരുന്നു.

അഞ്ചംഗ സമിതി അംഗങ്ങളുടെ ശരാശരി പ്രായം 39 വയസാണ്. സംഘടന രംഗത്ത് കോണ്ഗ്രസ് തലമുറമാറ്റത്തിനൊരുങ്ങുന്നു എന്നതിന്റെ സൂചനയാണ്. എഐസിസി ട്രഷറര് അജയ് മാക്കനാണ് ഏഴംഗ പ്രചരണ സമിതി കണ്വീനര്.

'ഭാരത് ജോഡോ ന്യായ് യാത്ര, നമുക്ക് നീതി കിട്ടും വരെ'; ലോഗോ പുറത്ത് വിട്ട് കോണ്ഗ്രസ്

എഐസിസി സംഘടന ജനറല് സെക്രട്ടറി കെ സി വേണുഗോപാല്, കമ്മ്യൂണിക്കേഷന് ജനറല് സെക്രട്ടറി ജയറാം രമേശ്, പവന് ഖേര, സുപ്രിയ ശ്രീനാഥെ എന്നിവരും സമിതിയിലുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിംഗ് സമിതികളെയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us