രണ്ടാഴ്ച കൊണ്ട് 10.15 കോടി രൂപ; കോണ്ഗ്രസ് ക്രൗഡ്ഫണ്ടിംഗ് തുടരുന്നു

138ന്റെ ഗുണിതങ്ങളാണ് സംഭാവനയായി സ്വീകരിക്കുന്നത്.

രണ്ടാഴ്ച കൊണ്ട് 10.15 കോടി രൂപ; കോണ്ഗ്രസ് ക്രൗഡ്ഫണ്ടിംഗ്  തുടരുന്നു
dot image

ന്യൂഡല്ഹി: കോണ്ഗ്രസിന്റെ ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിന് രണ്ടാഴ്ച പിന്നിടുമ്പോള് നേടിയത് 10.15 കോടി രൂപ. എഐസിസി ഖജാന്ജി അജയ് മാക്കനാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. തെലങ്കാനയില് നിന്നാണ് ഏറ്റവും കൂടുതല് സംഭാവന ഇത് വരെ ലഭിച്ചിരിക്കുന്നത്. 1.72 കോടി രൂപയാണ് ലഭിച്ചത്. ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. 1.21 കോടി രൂപയാണ് ലഭിച്ചത്.

20 വാര് റൂം, കെപിസിസിയില് സെന്ട്രല് വാര് റൂം; ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്ഗ്രസ്

തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൂടുതല് സംഭാവന ലഭിച്ച ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചത്. 138ന്റെ ഗുണിതങ്ങളാണ് സംഭാവനയായി സ്വീകരിക്കുന്നത്.

'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ' എന്ന പേരിലാണ് നസമാഹരണം നടക്കുന്നത്. 1920-21 കാലത്ത് മഹാത്മഗാന്ധി തിലക് സ്വരാജ് ഫണ്ട് നടത്തിയത് പോലെയാണ് ഇപ്പോഴത്തെ ധനസമാഹരണമെന്ന് എഐസിസി സംഘടന ജനറല് സെക്രട്ടറി കെ സി വേണുഗോപാല് പറഞ്ഞിരുന്നു.

സമരാഗ്നി; കോണ്ഗ്രസ് സംസ്ഥാന ജാഥ ജനുവരി 21 മുതല് ആരംഭിക്കും, 140 മണ്ഡലങ്ങളിലുമെത്തും

കോണ്ഗ്രസിന്റെ 138ാം ജന്മദിന വാര്ഷികത്തോടനുബന്ധിച്ചാണ് 138ന്റെ ഗുണിതങ്ങളായി സംഭാവന സ്വീകരിക്കുന്നതെന്ന് എഐസിസി ഖജാന്ജി അജയ് മാക്കന് പറഞ്ഞിരുന്നു. 138, 1380, 13,800 രൂപ സംഭാവനയായി തരണമെന്ന് രാജ്യത്തെ പൗരന്മാരോട് കോണ്ഗ്രസ് അഭ്യര്ത്ഥിക്കുകയാണ്. മെച്ചപ്പെട്ട ഇന്ത്യക്ക് വേണ്ടി കോണ്ഗ്രസിന് പ്രവര്ത്തിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്ഹിയില് ഡിസംബര് 18ന് പാര്ട്ടി ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയാണ് ധനസമാഹരണം ഉദ്ഘാടനം ചെയ്തത്. രണ്ട് വെബ്സൈറ്റുകള് വഴിയാണ് സംഭാവന സ്വീകരിക്കുന്നത്.

dot image
To advertise here,contact us
dot image