

പാകിസ്താനെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ബംഗ്ലാദേശിലും നാണംകെട്ട് ഓസ്ട്രേലിയ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൾ ഓസ്ട്രേലിയ കൂറ്റൻ തോല്‍വി നേരിടുകയായിരുന്നു. ആദ്യം ബാറ്റ് വീശാനായി കാലത്തിലെത്തിയ ബംഗ്ലാദേശ് മൊസദെക് ഹൊസൈൻ തന്‍സിദ് ഹസൻ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ എന്നിവരുടെ അര്‍ധസെഞ്ചുറി കരുത്തിലാണ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് അടിച്ചുകൂട്ടിയത്. എന്നാൽ, മത്സരത്തിൽ മഴ വില്ലനാവുകയായിരുന്നു. ഒൻപത് വിക്കറ്റ് നഷ്ടത്തില്‍191 റണ്‍സായിരുന്നു ഓസ്ട്രേലിയ അപ്പോൾ നേടിയിരുന്നത്. പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശ് 86 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഓസ്‌ട്രേലിയ്ക്കായി 52 റൺസ് നേടി പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് ഓസീസിന്‍റെ ടോപ് സ്കോററായത്. കൂപ്പര്‍ കൊണോലി 35 റൺസും അലക്സ് ക്യാരി 47 റൺസും അടിച്ചെടുത്ത് മത്സരത്തിൽ തിളങ്ങി. ബംഗ്ലാദേശിനായി നാഹിദ് റാണ നാല് വിക്കറ്റുകളും മുസ്തഫിസുര്‍ റഹ്മാൻ, മൊസദെക് ഹൊസൈൻ എന്നിവർ രണ്ട് വിക്കറ്റുകളും വീതം വീഴ്ത്തി ബൗളിംഗില്‍ തകർത്താടി. ഓസിസിനെതിരായ ആദ്യമത്സരത്തിലെ ഈ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിനായി കളത്തിലെത്തിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിൾ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ മാത്യു ഷോര്‍ട്ട് പൂജ്യത്തിനും മൂന്നാം നമ്പറിൽ മൈതാനത്തെത്തിയ മാര്‍നസ് ലാബുഷെയ്ൻ ഒരു റൺസും നേടി മടങ്ങേടി വന്നു. കൂപ്പര്‍ കൊണോലിയും നായകൻ ജോഷ് ഇംഗ്ലിസും (19) ചെറിയ രീതിയിൽ പ്രതീക്ഷ നല്‍കിയെങ്കിലും അതിന് അതികം ആയുസുണ്ടായിരുന്നില്ല. ഇംഗ്സിനെ നഹീദ് റാണയും കൊണോലിയെ മൊസദെക് ഹൊസൈനും മടക്കി. അലക്സ് ക്യാരിയും (47) കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ഓസീസിനെ 100 കടത്തിയെങ്കിലും ക്യാരി പുറത്തായതിന് പിന്നാലെ മാറ്റ് റെന്‍ഷാ (2), ലിയാം സ്കോട്ട് (2), സേവിയര്‍ ബാര്‍ട്‌ലെറ്റ് (1) എന്നിവര്‍ പൊരുതാതെ മടങ്ങിയതോടെ ഓസീസ് പോരാട്ടം അവസാനിക്കുകയായിരുന്നു.
Content highlight: Bangladesh beat Australia by 86 runs DLS method 1st ODI 2026 updates