അന്ന് സായി പല്ലവി വാട്ടർ കളർ തന്നു, എനിക്ക് അറിയാത്ത എന്നെ പരിച്ചയപ്പെടുത്തിയതിന് നന്ദിയെന്ന് അനുപമ

'എനിക്കറിയാത്ത എന്റെ ഒരു ഭാഗം പരിചയപ്പെടുത്തിയതിന് പല്ലവിയോട് നന്ദി'

അന്ന് സായി പല്ലവി വാട്ടർ കളർ തന്നു, എനിക്ക് അറിയാത്ത എന്നെ പരിച്ചയപ്പെടുത്തിയതിന് നന്ദിയെന്ന് അനുപമ
ജെയ്ഷ ടി കെ
1 min read|09 Jun 2026, 10:24 pm
dot image

മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി എത്തിയ ചിത്രമായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കില്‍ മുന്‍നിര നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. തമിഴിലും കയ്യടി നേടാന്‍ സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലും തിരികെയെത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുപമ.

ഇപ്പോഴിതാ അനുപമ പങ്കുവെച്ച സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടിയ്ക്കും ഗായികയ്ക്കും പുറമെ അനുപമ നന്നായി ചിത്രവും വരയ്ക്കും. തനിക്ക് ആദ്യമായി വാട്ടർ കളർ തന്നത് സായി പല്ലവിയാണെന്നും തന്റെ ഉള്ളിലെ കഴിവിനെ തനിക്ക് കാണിച്ച് തന്നതിന് സായി പല്ലവിയോട് നന്ദി പറയുകയൂം ചെയ്യുകയാണ് അനുപമ. നടി വരച്ച ഒരുപാട് ചിത്രങ്ങൾ ഫ്രെയിം ചെയ്ത ചുമരിനൊപ്പമാണ് അനുപമ സ്റ്റോറി പങ്കിട്ടിരിക്കുന്നത്.

'2021-ൽ എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടങ്ങളിലൊന്നിൽ വരച്ചതാണ് ഇവയെല്ലാം. കുട്ടിക്കാലത്ത് എനിക്ക് നിറങ്ങൾ വളരെ ഇഷ്ടമായിരുന്നു, പക്ഷേ ഞാൻ ഒരിക്കലും ചിത്രരചനയെക്കുറിച്ച് ശരിക്കും പഠിച്ചില്ല. പിന്നീട് ഒരു ദിവസം, ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് പങ്കുവെക്കുന്നതിനിടയിൽ, ഞാൻ സായി പല്ലവിയോട് സംസാരിച്ചു. അവൾ തന്റെ വാട്ടർ കളറുകൾ എനിക്ക് തന്നു.
ആ ലളിതമായ ആംഗ്യത്തിലൂടെയാണ് എല്ലാം ആരംഭിച്ചത്.

എനിക്കറിയാത്ത എന്റെ ഒരു ഭാഗം എനിക്ക് പരിചയപ്പെടുത്തിയതിന് പല്ലവിയോട് ഒരു ചെറിയ ആർപ്പുവിളി, ഒരുപാട് സ്നേഹം. നിന്നെ സ്നേഹിക്കുന്നു പ്രിയേ… പിന്നെ, കഴിഞ്ഞ വർഷം, എന്റെ സുന്ദരിയായ അമ്മയും അച്ഛനും നിശബ്ദമായി മുഴുവൻ ശേഖരവും ഫ്രെയിം ചെയ്ത് എന്റെ സ്റ്റുഡിയോയുടെ ചുമരുകളിൽ തൂക്കി. ഒരു ബുദ്ധിമുട്ടുള്ള അധ്യായത്തിൽ നിന്ന് ഓർമ്മകൾ നിറഞ്ഞ ഒരു ചുമരിലേക്ക്. അത് എത്ര മധുരമാണ്?' എന്നാണ് അനുപമ കുറിച്ചിരിക്കുന്നത്. അനുപമയുടെ സ്റ്റോറി സായി പല്ലവി ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, പെറ്റ് ഡിറ്റക്ടീവാണ് അനുപമയുടേതായി ഒടുവിലിറങ്ങിയ മലയാള ചിത്രം. സിനിമ ബോക്‌സ് ഓഫീസില്‍ വിജയം കണ്ടിരുന്നു. പിന്നാലെ തമിഴില്‍ പുറത്തിറങ്ങിയ ബൈസണും വിജയം നേടിയിരുന്നു. തെലുങ്ക് ചിത്രം ഭോഗിയാണ് അനുപമയുടേതായി റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

Content Highlights:  Actress Anupama Parameswaran has thanked fellow actress Sai Pallavi for introducing her to painting. Sharing her appreciation, Anupama revealed how the experience helped her discover a new artistic outlet and develop a deeper interest in creative expression beyond cinema.

dot image
To advertise here,contact us
dot image