നാളെ പാര്‍ലമെന്റില്‍ ഉണ്ടാകും, ഞാന്‍ ധീരനായ കോണ്‍ഗ്രസ് പോരാളി: കെ സുധാകരന്‍ എംപി

വ്യാജ പ്രചാരണങ്ങള്‍ ഒരാളും വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നാളെ പാര്‍ലമെന്റില്‍ ഉണ്ടാകും, ഞാന്‍ ധീരനായ കോണ്‍ഗ്രസ് പോരാളി: കെ സുധാകരന്‍ എംപി
കെ സുധാകരൻ
dot image

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് പിന്നാലെ ദുബായ് വിമാനത്താവളത്തിലേക്ക് തിരിച്ച് കെ സുധാകരന്‍ എംപി. നാളെ പാര്‍ലമെന്റില്‍ ഉണ്ടാകുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലെന്നും ചികിത്സക്ക് പോകാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി തന്നെ കൊണ്ടുപോകും എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ താന്‍ ധീരനായ കോണ്‍ഗ്രസ് പടയാളി ആണ്. വ്യാജ പ്രചാരണങ്ങള്‍ ഒരാളും വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ എംപിയെ ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ യുഎഇ സമയം രാത്രി 9:30 ന് എമിറേറ്റ്‌സ് വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക. പരിശോധനക്കായി ദുബായിലെ ആശുപത്രിയില്‍ എത്തിച്ച സുധാകരനെ ആശുപത്രി അധികൃതര്‍ ദുരൂഹമായി ഐസിയുവിലേക്ക് മാറ്റിയെന്നും കാണാന്‍ പോലും അനുവദിച്ചില്ലെന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന്റെ ഭാഗമായി നവംബര്‍ 26-നാണ് കെ സുധാകരന്‍ കുടുംബത്തോടൊപ്പം യുഎഇയിലെത്തിയത്. നവംബര്‍ 27-ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയിരുന്നു. നവംബര്‍ 29-ന് വൈകുന്നേരത്തോടെ സ്വന്തം ഉത്തരവാദിത്തത്തില്‍ അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി.

ആശുപത്രി അധികൃതര്‍ സുധാകരനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഡിസ്ചാര്‍ജ് മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും മകന്‍ സഞ്‌ജോഗ് സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു. നിര്‍ണ്ണായകമായ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ (Delimitation Bill) അവതരിപ്പിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായി കോണ്‍ഗ്രസ് നേതൃത്വവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Content Highlights: After the uncertainty surrounding his travel, Congress MP K Sudhakaran returned to Dubai airport and said he would be present in Parliament tomorrow. He clarified that he was in good health and had already planned to travel for treatment. Rejecting speculation that the BJP was taking him away, Sudhakaran described himself as a courageous Congress soldier and urged people not to believe misleading reports.

dot image
To advertise here,contact us
dot image