Sorry India; ഇൻഡ്യ നേതാക്കളുമായി നടത്തിയ ചർച്ച പരാജയം; ഡീലിമിറ്റേഷനിൽ BJPക്ക് ഒപ്പം തന്നെയെന്ന് DMK

മണ്ഡല പുനര്‍നിര്‍ണയ ബില്‍ തമിഴ്‌നാടിന് നേട്ടമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ തമിഴ്‌നാടിന് ദോഷമാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി

Sorry India; ഇൻഡ്യ നേതാക്കളുമായി നടത്തിയ ചർച്ച പരാജയം; ഡീലിമിറ്റേഷനിൽ BJPക്ക് ഒപ്പം തന്നെയെന്ന് DMK
സ്റ്റാലിനുമായുള്ള ഇൻഡ്യ സഖ്യ നേതാക്കളുടെ കൂടിക്കാഴ്ച
dot image

ചെന്നൈ: ഇന്‍ഡ്യ സഖ്യ നേതാക്കള്‍ ഒന്നാകെ ഒരുമിച്ച് എത്തിയിട്ടും വഴങ്ങാതെ ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. ഡീലിമേറ്റേഷനില്‍ ബിജെപിക്കൊപ്പം തന്നെയെന്ന നിലപാടാണ് സ്റ്റാലിന്‍ സ്വീകരിച്ചത്. ഇന്‍ഡ്യ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് സ്റ്റാലിന്റെ നിലപാട്.

ഇന്ന് വൈകിട്ട് 4.45 ഓടെയാണ് ഇന്‍ഡ്യ സഖ്യ നേതാക്കള്‍ സ്റ്റാലിന്റെ വസതിയില്‍ എത്തിയത്. ഇന്‍ഡ്യ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പ് ഉദയനിധി, കനിമൊഴി, ദയാനിധി മാരന്‍, ടി ആര്‍ ബാലു എന്നിവരുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉദയനിധിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇതിനിടെ സ്റ്റാലിന്റെ വീടിന് മുന്നില്‍ 'കോണ്‍ഗ്രസ് ഗോ ബാക്ക്' എന്നെഴുതിയ ബാനറുമായി ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, സിപിഐഎം നേതാവ് എം എ ബേബി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മമത ബാനര്‍ജി, അഭിഷേക് ബാനര്‍ജി അടക്കമുള്ള നേതാക്കളാണ് സ്റ്റാലിനെ അനുനയിപ്പിക്കാന്‍ എത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയില്‍ തന്നെ സ്റ്റാലിന്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനൊപ്പമാണെന്ന് വ്യക്തമാക്കി. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ടും സ്റ്റാലിന്‍ നിലപാട് തുറന്നുപറഞ്ഞു.

INDIA ALLIANCE MEET M K STALIN
സ്റ്റാലിനുമായുള്ള ഇൻഡ്യ സഖ്യ നേതാക്കളുടെ കൂടിക്കാഴ്ച

മണ്ഡല പുനര്‍നിര്‍ണയ ബില്‍ തമിഴ്‌നാടിന് നേട്ടമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ തമിഴ്‌നാടിന് ദോഷമാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മാധ്യമങ്ങളെ കണ്ടു. മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യയ്ക്ക് ദോഷകരമാകുമെന്നും ഇക്കാര്യം സ്റ്റാലിനെ അറിയിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ തന്ത്രത്തില്‍ വീഴരുതെന്നും സ്റ്റാലിനോട് പറഞ്ഞു. തമിഴ്‌നാടിന്റെ സംസ്‌കാരത്തെ ബില്‍ നശിപ്പിക്കും. സീറ്റുകളുടെ സ്വഭാവം തന്നെ മാറ്റുന്നതാണ് ബില്‍. രാജ്യത്തെ ജനാധിപത്യത്തെ അത് നശിപ്പിക്കും. ഇക്കാര്യങ്ങളും സ്റ്റാലിനെ ബോധ്യപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Content Highlights- Discussions between DMK representatives and INDIA bloc leaders reportedly failed to produce an agreement on delimitation. Following the unsuccessful talks, DMK maintained its position alongside the BJP on the issue, highlighting differences within the opposition alliance over the proposed delimitation process.

dot image
To advertise here,contact us
dot image