അപകടത്തില്‍ പരിക്കേറ്റ് 12 ദിവസം ചികിത്സയില്‍; കുടുംബം അറിഞ്ഞത് മരണ ശേഷം, തിരു. മെഡിക്കൽ കോളേജിനെതിരെ ആരോപണം

തിരിച്ചറിയൽ രേഖകൾ ഉണ്ടായിട്ടും വിവരം അറിയിക്കാതിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണമാണ് 58-കാരന്റെ കുടുംബം ഉന്നയിച്ചിരിക്കുന്നത്

അപകടത്തില്‍ പരിക്കേറ്റ് 12 ദിവസം ചികിത്സയില്‍; കുടുംബം അറിഞ്ഞത് മരണ ശേഷം, തിരു. മെഡിക്കൽ കോളേജിനെതിരെ ആരോപണം
മരിച്ച ജോൺസൺ
dot image

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ വീട്ടുകാര്‍ അറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ അനാഥനായി കഴിഞ്ഞത് 12 ദിവസം. ഒടുവില്‍ വീട്ടുകാര്‍ വിവരമറിഞ്ഞത് മരണശേഷം. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി ജോണ്‍സനാണ്
ആശുപത്രിയുടെ അനാസ്ഥയാല്‍ അജ്ഞാത രോഗിയായി കിടക്കേണ്ടിവന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണമാണ് 58-കാരന്റെ കുടുംബം ഉന്നയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 17 ന് അപകടത്തില്‍ പരിക്കേറ്റ ജോണ്‍സണെ നാട്ടുകാരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വിവരം ആശുപത്രി അധികൃതര്‍ പൊലീസിനെയോ കുടുംബത്തെയോ അറിയിച്ചില്ല. ഇതിനിടെ കുടുംബം മിസ്സിംഗ് കേസ് നല്‍കിയെങ്കിലും ആളെ കണ്ടെത്താനായില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ കുടുംബം പരാതി നല്‍കി.

വ്യക്തമായ രേഖകളും വിലാസവും കൈയിലുണ്ടായിരുന്നിട്ടും ഭർത്താവിനെ ആരാണ് ആരുമില്ലാത്തവനാക്കി മോർച്ചറിയിലെത്തിച്ചതെന്നാണ് ഭാര്യ ജി ചന്ദ്രകല ചോദിക്കുന്നത്.

ഒക്‌ടോബർ 17-ന് പുലർച്ചെയാണ് കോട്ടയത്തേക്കു പോകാനായി കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനുസമീപം വെച്ച് അതിവേഗത്തിലെത്തിയ ബൈക്ക് ജോൺസണെ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു.

അബോധാവസ്ഥയിലായിരുന്ന ജോൺസന്റെ പക്കൽ ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭാര്യയുടെയും മകന്റെയും ഫോൺ നമ്പറുകൾ എന്നിവയുണ്ടായിരുന്നിട്ടും വീട്ടുകാരെയോ മെഡിക്കൽ കോളേജ് പൊലീസിനെയോ ആശുപത്രിയധികൃതർ അറിയിച്ചില്ല. ആശുപത്രിവേഷം ധരിപ്പിച്ചപ്പോൾ ജോൺസൺ ധരിച്ചിരുന്ന വസ്ത്രങ്ങളും രേഖകളും മാറ്റി.

കോട്ടയത്ത് എത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകി. ഒക്ടോബർ 27-ന് ജോൺസൺ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ അവിടത്തെ ജീവനക്കാരനാണ് മേൽവിലാസവും ഫോൺ നമ്പറുകളും കണ്ടെത്തിയത്. തുടർന്നാണ് മെഡിക്കൽ കോളേജ് പൊലീസിനെ വിവരമറിയിച്ചത്. 28-ന് ശ്രീകാര്യം പൊലീസ് മുഖേന ബന്ധുക്കളെ വിവരമറിയുകയായിരുന്നു.

എന്നാൽ ജോൺസൺ മരിച്ചതിന് ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചതെന്നാണ് മെഡിക്കൽ കോളേജ് പോലീസ് നൽകുന്ന വിശദീകരണം.

Content Highlights: accident victim hospitalised without family knowledge for twelve days

dot image
To advertise here,contact us
dot image