ഡീ ലിമിറ്റേഷൻ ബിൽ: 'DMK പോയത് തെറ്റ്, അവരെ ഈ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസിന്റെ സങ്കുചിത നിലപാട്'; പി രാജീവ്

'കോൺഗ്രസിന്റെ രീതി പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നത്'

ഡീ ലിമിറ്റേഷൻ ബിൽ: 'DMK പോയത് തെറ്റ്, അവരെ ഈ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസിന്റെ സങ്കുചിത നിലപാട്'; പി രാജീവ്
dot image

കൊച്ചി: മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡിഎംകെ പോയത് തെറ്റ് തന്നെയെന്ന് സിപിഐഎം പി രാജീവ് വ്യക്തമാക്കി. കോൺഗ്രസിന്റെ സങ്കുചിത നിലപാടാണ് ഡിഎംകെയെ ഈ അവസ്ഥയിൽ എത്തിച്ചതെന്നും പി രാജീവ് കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ രീതി പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നത്. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടത് രാജ്യത്തിൻറെ ഭാവിക്ക് പ്രധാനം. കോൺഗ്രസിന്റെ അപക്വമായ നിലപാട് വിശാല താൽപര്യത്തെ മുറിവേൽപ്പിച്ചുവെന്നും രാജീവ് കുറ്റപ്പെടുത്തി.

സ്വകാര്യ സർവകലാശാല ബിൽ ഗൗരവമേറിയ പ്രത്യാഘാതങ്ങൾ ഉള്ളതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം പി രാജീവ്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബില്ലിലെ ഗുണകരമായ വ്യവസ്ഥകൾ ഇല്ലാതാക്കുന്നുവെന്നും പി രാജീവ് കുറ്റപ്പെടുത്തി. സംവരണ തത്വങ്ങൾ അട്ടിമറിക്കുന്നുവെന്നും കേരളീയരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു. എയ്ഡഡ് കോളേജുകൾ സ്വകാര്യ സർവകലാശാല ആക്കാനുള്ള വ്യവസ്ഥ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും പി രാജീവ് കുറ്റപ്പെടുത്തി. സ്വകാര്യ മാനേജ്മെന്റ്കൾക്ക് അന്യായമായ ഇളവുകൾ നൽകുകയാണെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു. പുറമ്പോക്ക് ഭൂമിയും സർക്കാർ ഭൂമിയും സൗജന്യമായും പാട്ടത്തിനും കമ്പോള വിലയ്ക്കും നൽകാനുള്ള വ്യവസ്ഥകളും ​ഗൗരവമുള്ളതാണ്. ഒരു കമ്മീഷനെ നിയോഗിച്ച് പഠനം നടത്തിയ ശേഷമേ ബിൽ വരാവൂ എന്നാണ് പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞതെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു. ഇപ്പോൾ ഒരു പഠനവുമില്ലെന്നും നിലവിലുള്ള വ്യവസ്ഥകൾ ഇല്ലാതാക്കുകയും ചെയ്തെന്നും പി രാജീവ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ബില്ലിലെ പോസിറ്റീവ് വശങ്ങൾ പൂർണമായും ഇല്ലാതാക്കിയെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു, കേരളത്തിൽ ഭൂമിയാണ് ഏറ്റവും വലിയ പ്രശ്നം. കേരളത്തിലെ കണ്ണായ ഭൂമിയുടെ കച്ചവട സാധ്യതകളാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുഡിഎഫ് സർക്കാർ പറഞ്ഞപ്പോൾ ബിൽ അതിവേഗം തിരിച്ചുവന്നത് കണ്ടില്ലേ. ഇന്ത്യയിലെ ഏതെങ്കിലും സർക്കാർ പറയുമ്പോൾ ബിൽ തിരിച്ചു വന്നിട്ടുണ്ടോ. എൽഡിഎഫ് കൊണ്ടു വന്ന ബിൽ രാഷ്‌ട്രപതിക്ക്‌ സ്പീഡ് പോസ്റ്റിൽ അയക്കുകയാണ് ഗവർണർ ചെയ്തത് . അതെ ബിൽ UDF സർക്കാരിന് വേണ്ടി സ്പീഡ് പോസ്റ്റിൽ തിരിച്ചയച്ചിരിക്കുകയാണ് രാഷ്ട്രപതിയെന്നും പി രാജീവ് പരിഹസിച്ചു.

അംഗീകാരം കൊടുക്കാതിരിക്കാനുള്ള സ്പീഡ് പോസ്റ്റ് ആണ് തങ്ങൾ ഭരിച്ചപ്പോൾ ഉണ്ടായിരുന്നതെന്നും പി രാജീവ് കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ പറയുമ്പോൾ അതുപോലെ ചെയ്യാനുള്ള സ്പീഡ് പോസ്റ്റ് ആണ് ഇപ്പോഴുള്ളത്. തിരിച്ചെന്തൊക്കെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടാകും. ഈ ബില്ലിൽ ഭായ് ഭായ് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാമെന്നും പി രാജീവ് പറഞ്ഞു. ബിജെപിയുമായി സന്ധി ചെയ്യുകയാണ് സംസ്ഥാന സർക്കാർ. ബിജെപി നേതാക്കൾ കോൺഗ്രസ് മുഖ്യമന്ത്രിയ്ക്ക് വാഴ്ത്തു പാട്ടുകൾ പാടുകയാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

Content Highlights: Kerala Minister P Rajeev criticises Congress over its alleged narrow political stance on the Delimitation Bill, saying DMK was pushed into its current position because of Congress's approach

dot image
To advertise here,contact us
dot image