ബൈജു അണ്ണന് അബദ്ധം പറ്റിയോ? L368 ന്റെ പേരാണോ ഫോട്ടോയ്‌ക്കൊപ്പം പുറത്തു വിട്ടത്

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബൈജു സന്തോഷിന്റെ പോസ്റ്റ്

ബൈജു അണ്ണന് അബദ്ധം പറ്റിയോ? L368 ന്റെ പേരാണോ ഫോട്ടോയ്‌ക്കൊപ്പം പുറത്തു വിട്ടത്
Instagaram
dot image

മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് L368. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കി കാണുന്നത്. അനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധായകന്‍. മുകേഷും മോഹന്‍ലാലിനൊപ്പം ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പേരടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ നടന്‍ ബൈജു സന്തോഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ നടന്‍ ബൈജു സന്തോഷിന് ഒരബദ്ധം പറ്റിയോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അറിയാതെ L368 ന്റെ പേര് ബൈജു പുറത്തുവിട്ടുവോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. ഇതിന് കാരണം ബൈജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു പോസ്റ്റാണ്. 'ഐ ഗിരി നന്ദിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസിന്റെ കാരവാനില്‍'. എന്ന ക്യാപ്ഷനോടു കൂടിയാണ് ബൈജു തന്റെ ഫോട്ടോ പങ്കു വച്ചിരിക്കുന്നത്.

ഇതോടെ L368 ന്റെ പേര് ഐ ഗിരി നന്ദിനി എന്നാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ബൈജു അണ്ണന് അബദ്ധം പറ്റിയതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സാഷ്യല്‍ മീഡിയ ചര്‍ച്ചകളോട് ബൈജുവും L368 ന്റെ അണിയറ പ്രവര്‍ത്തകരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഈ ചിത്രത്തിന്റെ പേര് അതിമനോഹരത്തിന്റെ റിലീസിന് പിന്നാലെയാകുപുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ്, സംഗീത് പ്രതാപ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതം. ഷഹ്നാദ് ജലാല്‍ ആണ് ഛായാഗ്രഹണം. ചിത്രം 2027 വിഷുവിനാകും തിയേറ്ററുകളിലെത്തുക.

Content Highlights: Did Baiju make a mistake? Was the name of 'L368' revealed alongside the photo? Baiju Santhosh's post sparks discussion on social media.

dot image
To advertise here,contact us
dot image