വൈദ്യുതി മന്ത്രിയുടെ പരിപാടിയില്‍ പവര്‍കട്ട്; കെഎസ്ഇബി സബ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

ഗൂഢാലോചന ആരോപിച്ച് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ കെഎസ്ഇബി ചെയര്‍മാന് പരാതി നല്‍കിയിരുന്നു

വൈദ്യുതി മന്ത്രിയുടെ പരിപാടിയില്‍ പവര്‍കട്ട്; കെഎസ്ഇബി സബ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
dot image

കണ്ണൂര്‍: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയില്‍ വൈദ്യുതി തടസ്സപ്പെട്ട സംഭവത്തില്‍ നടപടി. കെഎസ്ഇബി സബ് എഞ്ചിനീയര്‍ സതീഷ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ കെഎസ്ഇബി ചെയര്‍മാന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്ച കണ്ണൂരില്‍ നടന്ന കേരള സഹകരണ റിസ്‌ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയായിരുന്നു സംഭവം നടന്നത്. മന്ത്രി വേദിയില്‍ എത്തിയതിന് പിന്നാലെ കറണ്ട് പോകുകയായിരുന്നു. മൈക്കില്ലാതെയായിരുന്നു മന്ത്രി സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റര്‍ എത്തിച്ചായിരുന്നു പരിപാടി തുടര്‍ന്നത്.

Sunny joseph
സണ്ണി ജോസഫ്

ഇതിന് പിന്നാലെ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് കണ്ണൂര്‍ എംഎല്‍എ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തത്. 2026 സെപ്റ്റംബറില്‍ കൊച്ചിയില്‍ നടന്ന കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്‍ സമ്മേളനത്തില്‍ മന്ത്രി സണ്ണി ജോസഫ് സംസാരിച്ചുകൊണ്ടിരിക്കെയും സമാനമായ രീതിയില്‍ വൈദ്യുതി മുടങ്ങിയിരുന്നു.

Content Highlights- A KSEB sub engineer has been suspended after a power cut occurred during a programme attended by Kerala's Electricity Minister. The incident took place during the minister's event and led to disciplinary action against the sub engineer.

dot image
To advertise here,contact us
dot image