

കൊച്ചി: പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവില്‍ കലഹവുമായി കെ സി പക്ഷം. പത്മജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തി. പത്മജ ഇപ്പോഴും സംഘപരിവാറിനെ പുകഴ്ത്തുന്നുവെന്ന് ദീപ്തി മേരി വര്‍ഗീസ് കുറ്റപ്പെടുത്തി. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ട് ആരും വരേണ്ട. പാര്‍ട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് പത്മജ കോണ്‍ഗ്രസ് വിട്ടതെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
പ്രവര്‍ത്തിച്ചവരെ മാറ്റിനിര്‍ത്തി പത്മജയ്ക്ക് പദവികള്‍ നല്‍കിയിട്ടുണ്ടെന്നും ദീപ് തി മേരി വര്‍ഗീസ് തുറന്നടിച്ചു. എന്നാല്‍ അതിന്റെ വില മനസ്സിലാക്കാനുള്ള പ്രാപ്തി പത്മജ കാണിച്ചിട്ടില്ല. ഒരു തവണയെങ്കിലും മുഷ്ടി ചുരുട്ടി ആകാശത്തേക്ക് നോക്കി കോണ്‍ഗ്രസ് സിന്ദാബാദ് എന്ന് വിളിച്ചവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാന്‍ ആവില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. സമരമുഖത്ത് നിന്ന് പത്മജ അത്തരത്തില്‍ മുദ്രാവാക്യം വിളിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ദീപ്തി മേരി വര്‍ഗീസ് കുറ്റപ്പെടുത്തി.
കെ കരുണാകരന്‍ ബിജെപിക്കാരനാകുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് കൊണ്ടതെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. എങ്ങനെയാണ് ഒരാള്‍ക്ക് അങ്ങനെ പറയാനാവുകയെന്നും ദീപ്തി ചോദിക്കുന്നു. ബിജെപി പ്രവേശനഘട്ടത്തില്‍ 'അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ എന്നേക്കാള്‍ മുന്നേ ബിജെപിയില്‍ എത്തിയേനെ' എന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശം ആയുധം ആക്കിയാണ് വിമര്‍ശനം. ഇവരെപ്പോലൊരു ജൂനിയറിന്റെ കൂടെ തന്നെ ഭാരവാഹിയാക്കരുതെന്ന് പത്മജ പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്നാല്‍ തന്റെ പക്കല്‍ അതിന് തെളിവില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
സ്ഥാന മോഹത്തില്‍ ബിജെപി വിട്ട പത്മിനി തോമസ് നടത്തിയ പ്രതികരണം കുറഞ്ഞപക്ഷം ബൗദ്ധിക സത്യസന്ധത ഉള്ളതാണെന്നും ദീപ്തി പത്മജ യെ പരിഹാസിച്ചുകൊണ്ട് പറഞ്ഞു. യുവ നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് പത്മജക്കെതിരെ പൊട്ടിത്തെറിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയത്.
അതേസമയം വിഷയത്തില്‍ വിവാദമൊന്നും ഇല്ലെന്നും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. വരട്ടെ ആലോചിക്കാം. വിവാദമൊന്നും ഇല്ല. ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Content Highlights: Padmaja Venugopal's possible return to the Congress has reportedly sparked disagreements within the party. The K C faction is said to be involved in the internal dispute over her return