മുന്‍കൂർ അനുമതി വാങ്ങി മാധ്യമങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ പ്രവേശിക്കാം; വിശദീകരണവുമായി എംജി വിസി

മാധ്യമങ്ങള്‍ക്ക് ക്യാമ്പസിലേക്ക് ഏത് സമയവും എത്താമെന്നും എല്ലാവരും സര്‍വകലാശാലയോട് സഹകരിക്കുമെന്നാണ് പ്രതീക്ഷ എന്നും വിസി പറഞ്ഞു

മുന്‍കൂർ അനുമതി വാങ്ങി മാധ്യമങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ പ്രവേശിക്കാം; വിശദീകരണവുമായി എംജി വിസി
dot image

കോട്ടയം: എംജി സര്‍വകലാശാലയില്‍ മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവില്‍ വിശദീകരണവുമായി വി സി ഡോ. ഡി മാവൂത്ത് രംഗത്ത്. സര്‍വകലാശാല ക്യാമ്പസില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിന്‍ഡിക്കേറ്റ് ഹാള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന് മാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അംഗീകൃതം അല്ലാത്ത വ്യക്തികള്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് പ്രതികരണം നല്‍കിയതാണ് നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ കാരണമെന്നും വിസി വിശദീകരിച്ചു.

എംജി യൂണിവേഴ്‌സിറ്റി മാധ്യമ സ്വതന്ത്രത്തെ ബഹുമാനത്തോടെയാണ് കാണുന്നത്. മാധ്യമങ്ങളെ എഡി ബ്ലോക്കിലേക്ക് ക്ഷണിക്കുന്നതില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് അനുമതി നല്‍കാന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ക്ക് ക്യാമ്പസിലേക്ക് ഏത് സമയവും എത്താമെന്നും എല്ലാവരും സര്‍വകലാശാലയോട് സഹകരിക്കുമെന്നാണ് പ്രതിക്ഷ എന്നും വിസി പറഞ്ഞു. കാറില്‍ യാത്ര ചെയ്യുന്നതിനിടയാണ് വി സി വിശദീകരണ വീഡിയോ ചിത്രീകരിച്ചത്. ഇതിനെതിരെ വിമര്‍ശനവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. വിസിയുടെ വീഡിയോ ചിത്രീകരണം പദവിക്ക് ചേരാത്തതെന്നാണ് സിന്‍ഡിക്കേറ്റിന്റെ നിലപാട്. അനധികൃത വ്യക്തികള്‍ ആരെന്ന് വിസി വിശദീകരിക്കണമെന്നും സിന്‍ഡിക്കേറ്റ് പുറഞ്ഞു.

അതേസമയം വിഷയത്തില്‍ സര്‍വകലാശാല വിസിയുടെ തീരുമാനത്തിനെതിരെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് ഈ ഉത്തരവ്. ജനാധിപത്യവിരുദ്ധ സമീപനമാണ് ഉത്തരവിറക്കിയതിലൂടെ കണ്ടത്. സര്‍വ്വകലാശാലകളില്‍ ഏകാധിപത്യ നടപടികള്‍ അനുവദിക്കില്ല. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. നടപടി ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യുമെന്നും ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ തയ്യാറാകണമെന്നും റോജി എം ജോണ്‍ പറഞ്ഞു. ഇന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

Content Highlights: MG University Vice-Chancellor Dr D Mahouth has clarified the controversial order on media restrictions at the university. He said there is no ban on media personnel entering the campus. The instruction only requires prior permission to enter the Syndicate Hall and Administrative Block. The VC explained that the restrictions were introduced after unauthorised individuals gave statements inside the Syndicate Hall.

dot image
To advertise here,contact us
dot image