

പേരാമംഗലം: കൈപ്പറമ്പ് പഞ്ചായത്തിന്റെ കേരളോത്സവ വേദി ഉദ്ഘാടനത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും അടാട്ട് പഞ്ചായത്ത് അംഗവുമായ അനില്‍ അക്കര. തൊട്ടടുത്ത പഞ്ചായത്ത് മെമ്പറായ അനില്‍ അക്കരയെ കൈപ്പറമ്പ് പഞ്ചായത്തിലെ പരിപാടി ഉദ്ഘാടകനാക്കിയത് ആയിരുന്നു സിപിഐഎം നേതാക്കളുടെ അതൃപ്തിക്ക് കാരണം. ഏത് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നായിരുന്നു സിപിഐഎം പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. എന്നാല്‍ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കൂടിയായ അനില്‍ അക്കര കെജിപിഎയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ കൂടി വിശദീകരിച്ചാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുന്നത്.
കെജിപിഎ എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘടനയല്ലെന്നും ഗ്രാമപഞ്ചായത്തുകളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് കൂട്ടായ ശബ്ദം നല്കുന്നതിനുമുള്ള അസോസിയേഷന് ആണെന്നും അനില്‍ അക്കരെ വിശദീകരിച്ചു. ഇത് കൈപ്പറമ്പിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രം തയ്യാറാക്കിയതാണെന്ന് പറഞ്ഞാണ് കെജിപിഎയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുള്ള പോസ്റ്റ് അനില്‍ അക്കര അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു പരിപാടി ഉദ്ഘാടനകനായെത്തിയ അനില്‍ അക്കരയെ എല്‍ഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ വേദിയില്‍ തടഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സണ്മാര് എന്നിവരുള്ളപ്പോള്‍ ഏത് പ്രോട്ടോക്കോള്‍ പ്രകാരമാണ് തൊട്ടടുത്ത പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ ഉദ്ഘാടകനായത് എന്നായിരുന്നു ചോദ്യം. എന്നാല്‍ പരിപാടി ഉദ്ഘാടനം ചെയ്യാതെ പിന്മാറില്ലെന്ന് അനില്‍ അക്കര നിലപാട് എടുത്തതോടെ തര്‍ക്കം രൂക്ഷമാവുകയും ഇരുകൂട്ടരെയും വിളിച്ച് ചര്‍ച്ച നടത്തുകയുമായിരുന്നു. അതും പരാജയപ്പെട്ടതോടെ പൊലീസ് എല്‍ഡിഎഫ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ എന്താണ്?
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കാനും പഞ്ചായത്തുകളുടെ അധികാരങ്ങളും സാമ്പത്തികാവകാശങ്ങളും വികസനപ്രവർത്തനങ്ങളും ശക്തിപ്പെടുത്താനും പ്രവർത്തിക്കുന്ന സംസ്ഥാനതല സംഘടനയാണ് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ (KGPA).
ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ സംഘടനയല്ല. ഗ്രാമപഞ്ചായത്തുകളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് കൂട്ടായ ശബ്ദം നൽകുന്നതിനുമുള്ള പൊതുവേദിയാണ്.
KGPAയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളെയും 14 ജില്ലാ നെറ്റ്വർക്കുകളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സംഘടനയായാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
പ്രധാന പ്രവർത്തനങ്ങൾ
ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക.
- പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക.
- ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് ഇടപെടുക.
- പഞ്ചായത്തുകളുടെ ഭരണപരമായ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക.
- ഗ്രാമവികസനത്തിനായി പുതിയ പദ്ധതികളും മാതൃകകളും അവതരിപ്പിക്കുക.
- മുഖ്യമന്ത്രിയുമായും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായും ചർച്ചകൾ നടത്തുക.
കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക രേഖകളിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനെ പരാമർശിക്കുന്നുണ്ട്. KGPA സർക്കാർ അംഗീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണെന്നതിന് സർക്കാർ രേഖകളിൽ തെളിവുകളുണ്ട്.
KGPAയുടെ പ്രസിഡന്റിന്റെ പദവിയുടെ പ്രാധാന്യം
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പൊതുവായ ആവശ്യങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുന്ന സംസ്ഥാനതല സംഘടനയുടെ പ്രസിഡന്റാണ് KGPA പ്രസിഡന്റ്.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിന് സർക്കാർ സംവിധാനങ്ങളിലെ പ്രധാന സമിതികളിൽ അംഗത്വമുണ്ട്.
1. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) – ജനറൽ കൗൺസിൽ
KILA ജനറൽ കൗൺസിലിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റിന് അംഗത്വമുണ്ട്.
ഈ കൗൺസിലിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാർ, പഞ്ചായത്ത് ഡയറക്ടർ തുടങ്ങിയവരും അംഗങ്ങളാണ്.
2. കേരള റൂറൽ എംപ്ലോയ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി (KREWS) – ജനറൽ കൗൺസിൽ
KREWS ജനറൽ കൗൺസിലിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റിന്റെ ഔദ്യോഗിക അംഗത്വം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ താഴെപ്പറയുന്നവരും അംഗങ്ങളാണ്:
- ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ്.
- ഡെപ്യൂട്ടി സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്.
- കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്.
- കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി.
ഇത് KREWS-ന്റെ ഔദ്യോഗിക വെബ്സൈറ്റിലെ അംഗങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
3. ജില്ലാതല ഏകോപന സമിതി – സർക്കാർ ഉത്തരവ്
2019 മാർച്ച് 6-ലെ സർക്കാർ ഉത്തരവ് (സ.ഉ. (കൈ) നം.30/2019/തസ്വഭവ) പ്രകാരം രൂപീകരിച്ച ജില്ലാതല ഏകോപന സമിതിയിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്/സെക്രട്ടറി അംഗമാണ്.
ജില്ലാ കളക്ടറാണ് കൺവീനർ. ജില്ലാ ആസൂത്രണ സമിതി ചെയർമാനാണ് സമിതിയുടെ അധ്യക്ഷൻ.
4. സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി സംബന്ധിച്ച സമിതി
കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയുമായി ബന്ധപ്പെട്ട നിയമത്തിലെ സമിതിയിലും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റിന് അംഗത്വമുണ്ട്.
5. സംസ്ഥാനതലത്തിൽ പ്രതിനിധിത്വം ആവശ്യമായ മറ്റ് മേഖലകൾ
- സംസ്ഥാന ആസൂത്രണ ബോർഡിന്റെ തദ്ദേശഭരണവുമായി ബന്ധപ്പെട്ട സമിതികൾ.
- സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ.
- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തദ്ദേശഭരണ ഏകോപന സമിതികൾ.
- ലൈഫ് മിഷൻ സംസ്ഥാനതല സമിതികൾ.
- ഹരിതകേരളം മിഷൻ സംസ്ഥാനതല സമിതി.
6. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനതല സംവിധാനത്തിൽ പ്രധാനമായും താഴെപ്പറയുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്:
- തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുക.
- പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുക.
- സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകുക.
- തൊഴിലാളികളുടെ അവകാശങ്ങളും പദ്ധതിയുടെ നടത്തിപ്പും അവലോകനം ചെയ്യുക.
7. SRG – State Resource Group
State Resource Group (SRG) തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രധാന സാങ്കേതിക–ആസൂത്രണ സഹായ സംവിധാനമാണ്.
പ്രധാന ചുമതലകൾ:
- തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിന് മാർഗനിർദേശം നൽകുക.
- പദ്ധതി നിർവഹണവും നിരീക്ഷണവും സംബന്ധിച്ച നിർദേശങ്ങൾ നൽകുക.
- വികേന്ദ്രീകൃത ആസൂത്രണ മാർഗരേഖകൾ തയ്യാറാക്കുക.
8. IKM – Information Kerala Mission
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റിന് താഴെപ്പറയുന്ന രണ്ട് സമിതികളിലും അംഗത്വമുണ്ട്.
A. IKM Governing Body
- തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി – ചെയർമാൻ.
- അഡീഷണൽ ചീഫ് സെക്രട്ടറി – വൈസ് ചെയർമാൻ.
- കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അംഗമാണ്
B. IKM Executive Committee
ഇതിലും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധിയായി അംഗമാണ്.
ഇത് IKM-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
9. BUDS സ്കൂൾ
BUDS സ്കൂളുമായി ബന്ധപ്പെട്ട ജില്ലാതല ഉപദേശക സമിതിയിലും അസോസിയേഷന്റെ പ്രതിനിധിത്വവുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്.
IKM-ന്റെ Governing Bodyയിലും Executive കമ്മിറ്റിയിലും #KGPA പ്രസിഡന്റിന് നേരിട്ടുള്ള അംഗത്വമുണ്ട്. ഇത് വെറും ക്ഷണിതാവിന്റെ പദവിയല്ല; ഔദ്യോഗിക അംഗത്വമാണ്.
ഈ അംഗത്വങ്ങളുടെ അടിസ്ഥാനത്തിൽ #KGPA പ്രസിഡന്റിന് സർക്കാർ സമിതികളിൽ പങ്കെടുക്കാനും ഗ്രാമപഞ്ചായത്തുകളുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അവസരമുണ്ട്.
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പൊതുവായ താൽപര്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു സംസ്ഥാനതല സംഘടയാണ്
(ഇത് കൈപ്പറമ്പിലെ സിപിഎം പ്രവർത്തകർക്ക് വേണ്ടി മാത്രം തയ്യാറാക്കിയതാണ്.)
Content Highlights: Anil Akkara responds to the inauguration controversy, stating that the event is intended exclusively for CPI(M) workers in Kaippuramb