

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകത്തില്‍ നടന്നത് സിനിമയെ വെല്ലുന്ന ആസൂത്രണമെന്ന് പൊലീസ്. പ്രതി ഉമറിന്റെ വാദങ്ങള്‍ തള്ളി അന്വേഷണസംഘം രംഗത്തെത്തി. കൊലപാതകത്തില്‍ ഉമറും പങ്കാളിയെന്ന് പൊലീസ് ഉറപ്പിച്ചു. സംഭവസ്ഥലത്ത് ഉമര്‍ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. സിനിമയെ വെല്ലുന്ന ആസൂത്രണമാണ് നടന്നതെന്നാണ് കണ്ടെത്തല്‍. ഒന്നാം പ്രതിയെ കുറ്റപ്പെടുത്തി തുടര്‍ച്ചയായി ഉമര്‍ കാമുകിക്ക് മെസ്സേജുകള്‍ അയച്ചിരുന്നു. ഫോണ്‍ വീട്ടില്‍ വെച്ച ശേഷം കൊലപാതക സ്ഥലത്തേക്ക് പോയി. കൊലപാതക സമയത്ത് വീട്ടില്‍ ഉണ്ടെന്ന് ധരിപ്പിക്കാന്‍ സിസിടിവി ക്യാമറകളിലൂടെ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. മോഷണത്തില്‍ പ്രാവീണ്യമുള്ള ഉമര്‍ തന്ത്രപരമായി അഭിരാമിന്റെ ഫോണ്‍ ഒളിപ്പിച്ചുവെന്നും അന്വേഷണസംഘം പറഞ്ഞു. അതേസമയം, കേസില്‍ ഒന്നാം പ്രതിയായ പതിനേഴുകാരനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
ആകസ്മികമായി നടക്കുന്ന കൊലപാതകമാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ചില പരിമിതികളുണ്ടാകും. വളരെ പെട്ടെന്ന് തന്നെ ആ തെളിവുകള്‍ പൊലീസിന് കണ്ടെത്താന്‍ കഴിയും. എന്നാല്‍ അഭിറാം കേസില്‍ പ്രധാനപ്പെട്ട തെളിവുകള്‍ ഇപ്പോഴും കാണാമറയത്താണ്. അഭിറാമിന്റെ ഫോണ്‍, അഭിറാം ഉപയോഗിച്ചിരുന്ന ഷൂസ്, കൊല്ലാന്‍ ഉപയോഗിച്ച ബെല്‍റ്റ് എന്നിവ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികള്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നു എന്ന് തെളിയിക്കുന്നതാണ് തെളിവുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അവ്യക്തത. ഒന്നാം പ്രതിയായ 17 കാരനും രണ്ടാം പ്രതിയായ ഉമറും നേരത്തെ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കളവ് മുതല്‍ എങ്ങനെ ഒളിപ്പിക്കണമെന്ന് നല്ല പ്രവീണ്യമുള്ളവനരാണ് പ്രതികള്‍ എന്നാണ് വിലയിരുത്തല്‍. തെളിവുകള്‍ കൃത്യമായി പ്രതികള്‍ നശിപ്പിച്ചു എന്നാണ് പൊലീസ് നിഗമനം. 17 കാരന് മാത്രമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് തെളിയിക്കാനുള്ള ശ്രമവും രണ്ടാം പ്രതിയായ ഉമറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമായാണ് തെളിവെടുപ്പിനിടെ പൊലീസിന് മുന്നില്‍ ഉമര്‍ പൊട്ടിക്കരയുന്ന സാഹചര്യമുണ്ടായത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് ഉമര്‍ വന്നതെങ്കിലും കൊലപാതകം നടന്ന സ്ഥലത്ത് ഉമര്‍ ഉണ്ടായിരുന്നതിന്റെ തളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഉമര്‍ മൊബൈല്‍ ഫോണില്‍ നിന്ന് തന്റെ കാമുകിക്ക് പ്രതിയായ 17 കാരനെ കുറ്റപ്പെടുത്തി നിരന്തരം മെസേജുകള്‍ അയച്ചിരുന്നു. 17 കാരന് അഭിറാമിനെ കൊലപ്പെടുത്തിയെങ്കില്‍ അവന് അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ എന്നതടക്കമുള്ള മെസേജുകലാണ് തന്ത്രപരാമയി ഉമര്‍ അയച്ചിരുന്നത്. കൂടാതെ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ വീട്ടിലെ സിസിടിവികളില്‍ ബോധപൂര്‍വം മുഖം പതിയുന്ന രീതിയില്‍ നടന്നു. എന്നാല്‍ പന്നീട് ഇയാള്‍ സിസിടിവികളെ കൂടി കബളിപ്പിച്ചാണ് സംഭവ സ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ചോദ്യം ചെയ്യലിനോട് ഉമര്‍ ഇതുവരെയും സഹകരിച്ചിട്ടില്ല. ഇപ്പോഴും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഉമര്‍ ആവര്‍ത്തിക്കുന്നത്. ഇനി കേസില്‍ നിര്‍ണായകമാകുക ഒന്നാം പ്രതിയായ 17 കാരന്റെ മൊഴിയാണ്. ഇന്ന് 17 കാരന് അന്വേണ സംഘം മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും. കാണാമറയത്തുള്ള തെളിവുകള്‍ അടക്കം കണ്ടെത്താന്‍ കഴിയും എന്നാണ് പൊലീസിന്റെ പ്രതീക്ഷ. അഭിറാമിന്റെ മൊബൈലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ മണ്വിളയാണ്. അതിനാലാണ് കൊലപാതകം നടന്ന സ്ഥലത്ത് തന്നെ മൊബൈല്‍ ഉപേക്ഷിച്ചേക്കാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. അവിടെ വിശദമായ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Police say their investigation has uncovered evidence suggesting that Umar was also involved in planning the Abhiram case in Sreekaryam. Investigators allege that he repeatedly sent messages to his girlfriend blaming the prime accused, left his phone at home and used CCTV footage to create the impression that he had not left the house. Police also claim that he strategically concealed Abhiram's phone. The 17-year-old prime accused is expected to be taken into police custody today.