

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയില്‍ പാറ പൊട്ടിക്കാനുള്ള അനുമതി ഇനി മുതല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നേരിട്ട് നല്‍കാം. നിലവിലുണ്ടായിരുന്ന ഇ ടെണ്ടര്‍ വ്യവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പാറ പൊട്ടിക്കാനുള്ള സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണങ്കില്‍ അപേക്ഷകന്‍ വഴി കണ്ടെത്തണമെന്ന് മാത്രമാണ് വ്യവസ്ഥ. ലീസ് റെന്റും, സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കുമ്പോള്‍ ഏഴ് മുതല്‍ 12 വര്‍ഷം വരെ അനുമതി നല്‍കും.
നിലവില്‍ പാറ പൊട്ടിക്കാനുള്ള സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണങ്കില്‍ അപേക്ഷന്‍ വഴി കണ്ടെത്തണമെന്ന് മാത്രമാണ് വ്യവസ്ഥയുള്ളത്. പാറ ഉത്പ്പന്നങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ തമിഴ്‌നാട് വിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിസന്ധിയായെന്നും സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി മറികടക്കുന്നതിനാണ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

മുമ്പുണ്ടായിരുന്ന ഇ ടെണ്ടര്‍ പ്രോസസ് വഴി നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ പറ്റിയത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. ആ വ്യവസ്ഥ ഒഴിവാക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണറുടെയും ജില്ലാ കളക്ടര്‍മ്മാരുടെയും ശുപാര്‍ശ സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. 2021 ജനുവരി 28 ലെ ഉത്തരവ് പരിഷ്‌ക്കരിച്ചാണ് ഒക്ടോബര്‍ ഏഴിന് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
Content Highlights: The Kerala government has issued an order allowing district collectors to directly grant permission for rock quarrying on government land, removing the existing e-tender requirement.