കേരളത്തിലെ ഊർജപ്രതിസന്ധി പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചർച്ച ചെയ്തു: കെ സി വേണു​ഗോപാൽ

'കായംകുളം എൻടിപിസി താപവൈദ്യുതി നിലയം കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിക്കാൻ പിഎസി നിർദ്ദേശം നൽകി'

കേരളത്തിലെ ഊർജപ്രതിസന്ധി പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചർച്ച ചെയ്തു: കെ സി വേണു​ഗോപാൽ
dot image

കോട്ടയം: കേരളത്തിലെ ഊർജപ്രതിസന്ധി പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചർച്ച ചെയ്തതായി കെ സി വേണു​ഗോപാൽ. കേരളത്തിന് ഉപയോ​ഗപ്രദമാകുന്ന രീതിയിൽ കായംകുളം വൈദുതി നിലയത്തിൻ്റെ വിപുലീകരണ പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കി പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി. രാജ്യത്തെ ഊ‍ർജ്ജ ഉദ്പാദനവും ഊർജ്ജ ആവശ്യവും തമ്മിൽ പീക്ക് സീസണിൽ പൊരുത്തപ്പെടാത്ത കാര്യവും ഈ സമയത്ത് സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ ഊർജ്ജ മന്ത്രാലയവും പൊതുമേഖല സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും കൈകാര്യം ചെയ്യുന്നതെന്ന വിശദമായ ചർച്ച പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നടത്തിയെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി.കുമരകത്തായിരുന്നു പിഎസി യോഗം നടന്നത്.

കായംകുളം താപവൈദ്യുതി നിലയവുമായി ബന്ധപ്പെട്ട ചർച്ചയും പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോ​ഗത്തിൽ ഉയർന്ന് വന്നതായി കെ സി വേണു​ഗോപാൽ വ്യക്തമാക്കി. 300 ഏക്കറോളം വരുന്ന കണ്ണായ സ്ഥാലം സംസ്ഥാന സർക്കാർ എൻടിപിസിക്ക് നൽകിയിരിക്കുന്നതാണ്. ഒരു വർഷം 100 കോടി രൂപവെച്ച് കേരളം എൻടിപിസിക്ക് നൽകണം. ഫലത്തിൽ അവിടെ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെടുന്നില്ല. ഏതെങ്കിലും നിലയിൽ ഉദ്പാദിപ്പിക്കപ്പെട്ടാൽ കേരളത്തിന് അവിടെ നിന്നും വാങ്ങാനും കഴിയുന്നില്ല. അതിൻ്റെ ചെലവ് താങ്ങാൻ കഴിയില്ലെന്നും കെ സി വേണു​ഗോപാൽ ചൂണ്ടിക്കാണിച്ചു. എൻടിപിസിയുടെ സിഎംഡിയും കേന്ദ്ര ഊ‍ർജ്ജ സെക്രട്ടറിയും കേരളത്തിലെ ഊ‍ർജ്ജ സെക്രട്ടറിയും യോ​ഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ഉണ്ടായിരുന്നുവെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

കായംകുളം താപവൈദ്യുതി നിലയവുമായി ബന്ധപ്പെട്ട വൈദ്യുതി ഉദ്പാദനം കേരളത്തിൻ്റെ ഊ‍ർജ്ജ പ്രതിസന്ധിയെ മറികടക്കാൻ കഴിയുന്ന നിലയിൽ എന്ത് സംഭാവന നൽകുമെന്നതിൽ നിലവിൽ വ്യക്തതയില്ലെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. സോളാർ വൈദ്യുതി ഉദ്പാദിപ്പിച്ചാലും ബാറ്ററി സ്റ്റോറേജ് ഉണ്ടെങ്കിൽ മാത്രമേ രാത്രിയിലെ പീക്ക് അവറിൽ ഈ വൈദ്യുതി ഉപയോ​ഗിക്കാൻ സാധിക്കൂ. ആ സൗകര്യം ഇപ്പോഴില്ല. പകൽ ഉദ്പാദിപ്പിക്കപ്പെടുന്ന സോളാർ വൈദ്യുതി രാത്രിയിൽ ഉപയോ​ഗിക്കാനായി കായംകുളം താപവൈദ്യുതി നിലയത്തിൽ ഒരു പമ്പിങ് സ്റ്റോറേജ് സൗകര്യം ഉണ്ടാക്കണമെന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട്. ഇതെല്ലാം ചർച്ച ചെയ്ത് ഒരുമാസത്തിനകം പദ്ധതി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി.

കേരളത്തിൻ്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കൊണ്ടുവന്ന ഒരു പദ്ധതി വൈദ്യുതി ക്ഷാമം പരിഹരിക്കുന്നില്ലെന്നും കേരളത്തിൽ നിന്ന് 100 കോടി രൂപ ഒരു വർഷം ഒരു കാര്യവുമില്ലാതെ വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും കെ സി വേണു​ഗോപാൽ കുറ്റപ്പെടുത്തി. അതിനി അനുവദിക്കാൻ കഴിയില്ലെന്നും ഒരുമാസത്തിനകം ആലോചിച്ചിരിക്കുന്ന പ​​ദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ സ്ഥാലം തിരിച്ചെടുത്ത് മറ്റ് കാര്യങ്ങൾക്ക് ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് കേരള സർക്കാർ ആലോചിക്കണമെന്നാണ് പിഎസിയുടെ അഭിപ്രായമെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി.

Content Highlights: The Parliamentary Public Accounts Committee discussed Kerala's energy crisis, Congress leader K C Venugopal said, highlighting concerns over the state's energy sector

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us