കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിമരിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി

സ്വകാര്യ ബസിൻ്റെ ഡ്രൈവറായ സി കെ ബിനോയിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്

കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിമരിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി
dot image

കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. സ്വകാര്യ ബസിൻ്റെ ഡ്രൈവറായ സി കെ ബിനോയിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

നേരത്തെ ഡ്രൈവർ സി കെ ബിനോയിയുടെ ലൈസൻസ് റദ്ദാക്കാൻ ആർടിഒ നടപടികൾ ആരംഭിച്ചിരുന്നു. അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ആണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.

കൊച്ചിയിലെ ബസുകളുടെ മണരപ്പാച്ചിലിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി നേരത്തെ രം​ഗത്തെത്തിയിരുന്നു. എന്തുതരം ഡ്രൈവിങ് ആണിതെന്ന് ചോ​ദിച്ച കോടതി ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ ആണെന്നും പറഞ്ഞിരുന്നു. അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കാനും കോടതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് നിർദേശിച്ചു. വിഷയത്തിൽ കൊച്ചി കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി നടപടി എടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി. കാക്കനാട് യുവതി അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചശേഷമാണ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം.

അപകടമുണ്ടാക്കിയ സ്വകാര്യ ബെഡ് ഡ്രൈവർ ബിനോയ് ഏഴ് ക്രമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് ലഹരി കേസുകളും ഉൾപ്പെടുന്നുണ്ട്. ഡ്രൈവർ അശ്രദ്ധമായും അമിത വേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് എസിപി വ്യക്തമാക്കുന്നത്. ഡ്രൈവറുടെ ലഹരി പരിശോധനയ്ക്കായ് സാമ്പിളുകൾ അയച്ചിട്ടുണ്ട്.

ഇന്നലെയാണ് അശ്രദ്ധമായി ഒടിച്ച ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ തൃശ്ശൂർ സ്വദേശിനി അക്ഷര ( 29) മരിച്ചത്. വീതി കുറഞ്ഞ റോഡിൽ അരികുചേർന്നാണ് അക്ഷര നടന്നിരുന്നത്. അവിടേക്ക് പാഞ്ഞെത്തിയ ബസാണ് ഇവരുടെ ജീവൻ കവർന്നെടുത്തത്. ജിമ്മിൽ പോയി മടങ്ങവെയായിരുന്നു അക്ഷരയ്ക്ക് അപകടമുണ്ടായത്.

Content Highlights: Police have formally recorded the arrest of the accused in connection with the death of an IT employee who was hit by a private bus in Kakkanad, Kochi

dot image
To advertise here,contact us
dot image