കാലടിയില്‍ പരീക്ഷാ നിരീക്ഷകനായി ഇതേ സര്‍വ്വകലാശാലയിലെ പി ജി വിദ്യാര്‍ത്ഥി; റോജിയുടെ വലംകൈ എന്ന് DYFI

പരീക്ഷാ നടത്തിപ്പിന്റെ മേല്‍നോട്ടത്തിനായാണ് സിന്‍ഡിക്കേറ്റ് മെമ്പര്‍മാരെ ഒബ്‌സര്‍വര്‍ എന്ന നിലയ്ക്ക് നിയമിച്ചത്

കാലടിയില്‍ പരീക്ഷാ നിരീക്ഷകനായി ഇതേ സര്‍വ്വകലാശാലയിലെ പി ജി വിദ്യാര്‍ത്ഥി; റോജിയുടെ വലംകൈ എന്ന് DYFI
dot image

കൊച്ചി: കാലടി സര്‍വ്വകലാശാലയില്‍ പരീക്ഷാ നിരീക്ഷകനായി വിദ്യാര്‍ത്ഥിയും. സിന്‍ഡിക്കേറ്റ് അംഗം കൂടിയായ അനിസണ്‍ കെ ജോയിയാണ് ഒബ്‌സര്‍വര്‍. ഇതേ ക്യാമ്പസില്‍ എംഎ ഫിലോസഫി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് അനിസന്‍. ഉന്നത വിദ്യാഭ്യാസ വിദഗ്ധരെന്ന കാറ്റഗറിയിലാണ് അനിസണ്‍ സിന്‍ഡിക്കേറ്റിലെത്തിയത്.

പരീക്ഷാ നടത്തിപ്പിന്റെ മേല്‍നോട്ടത്തിനായാണ് സിന്‍ഡിക്കേറ്റ് മെമ്പര്‍മാരെ ഒബ്‌സര്‍വര്‍ എന്ന നിലയ്ക്ക് നിയമിച്ചത്. പരീക്ഷാ ഇന്‍ചാര്‍ജുള്ള പ്രൊഫസര്‍മാരെയാണ് ഇത്തരത്തില്‍ ഒബ്‌സര്‍വര്‍മാരെ നിയമിക്കാന്‍ ചുമതലപ്പെടുത്തിയത്. ശേഷം വൈസ് ചാന്‍സലര്‍ അംഗീകരിച്ച് ഉത്തരവിടുകയായിരുന്നു. അനിസന് പുറമെ മറ്റുരണ്ടുപേരെ കൂടി കാലടി കേന്ദ്രത്തില്‍ ഒബ്‌സര്‍വര്‍മാരായി നിയമിച്ചിരുന്നു.

അനിസണെ പരീക്ഷാ നിരീക്ഷകനാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും സര്‍വ്വകലാശാലയില്‍ പി ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ് അനിസണ്‍ എന്നും വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെയാണ് ഇദ്ദേഹം സ്വന്തം ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ ചുമതല വഹിക്കുന്നതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന്റെ വലം കൈ ഒറ്റലേബലിലാണ് ഉന്ന വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന നിലയില്‍ അനിസണ്‍ സിന്‍ഡിക്കേറ്റില് എത്തിയതെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

എന്നാല്‍ താന്‍ ഈ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അനിസന്‍ കെ ജോയ് വിശദീകരിക്കുന്നത്. നിലവില്‍ ബിരുദം മാത്രമാണ് ഇയാളുടെ യോഗ്യത.

Content Highlights: Kalady University Student Appointed Exam Observer; Syndicate Member Anison K Joy in Role

dot image
To advertise here,contact us
dot image