പുന്നപ്ര-വയലാർ പതിപ്പ് വിവാദം; തോമസ് ഐസകിനെ ആര് ചുമതലപ്പെടുത്തിയെന്ന് ചോദിക്കാൻ CPI ആരാണ്? കവചമൊരുക്കി CPIM

രേഖ തയ്യാറാക്കാന്‍ ഐസക്കിനെ ചുമതലപ്പെടുത്തിയത് സിപിഐഎം ആണെന്നും ആർ നാസർ

പുന്നപ്ര-വയലാർ പതിപ്പ് വിവാദം; തോമസ് ഐസകിനെ ആര് ചുമതലപ്പെടുത്തിയെന്ന് ചോദിക്കാൻ CPI ആരാണ്? കവചമൊരുക്കി CPIM
dot image

തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ സമരവിവാദത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന് കവചം ഒരുക്കി സിപിഐഎം. രേഖ തയ്യാറാക്കാന്‍ ഐസക്കിനെ ചുമതലപ്പെടുത്തിയത് സിപിഐഎം ആണെന്നും ഐസകിനെ ആര് ചുമതലപ്പെടുത്തിയെന്ന് ചോദിക്കാന്‍ സിപിഐ ആരാണെന്നും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് അല്‍പ്പത്തരം ആണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

'രേഖ തയ്യാറാക്കാന്‍ ഐസക് സമഗ്രമായ പഠനം നടത്തിയെന്നുള്ളത് പാര്‍ട്ടിക്ക് ബോധ്യമുള്ള കാര്യമാണ്. ലേഖനത്തില്‍ സമരനേതാക്കളുടെ മുന്‍ഗണന തീരുമാനിച്ചാല്‍ തെറ്റുണ്ടെന്നാണ് വിമര്‍ശനം. നേതാക്കള്‍ക്ക് എല്ലാവര്‍ക്കും ഒരേ പ്രാധാന്യമാണുള്ളത്. പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം കൊടുത്തത് ഒരാള്‍ അല്ല. ഒരുപാട് പേര് ചേര്‍ന്നാണ്. നേതാക്കള്‍ എല്ലാവരും തുല്ല്യരാണ്. അക്ഷരമാല ക്രമത്തില്‍ എഴുതിയത് ടി വി തോമസിനെ മോശപ്പെടുത്താനല്ല. ചിട്ടപ്പെടുത്തിയപ്പോള്‍ താഴെ പോയത് അവഗണിക്കല്‍ അല്ല. ഐസക്ക് തയ്യാറാക്കിയ ചരിത്രരേഖ കൃത്യമാണ്. വിവാദം അനാവശ്യമാണ്. അടിസ്ഥാനമില്ലാത്ത വിമര്‍ശനമാണ് സിപിഐ ഉന്നയിക്കുന്നത്. സമഗ്രമായ രേഖ തയ്യാറാക്കിയതിന് ഐസക്കിന്റെ ധീരതയെ അഭിനന്ദിക്കുകയാണ് വേണ്ടത്. മറിച്ച് ആക്ഷേപിക്കുകയല്ല', എന്നും ആര്‍ നാസര്‍ പറഞ്ഞു.

സിപിഐഎം വാരികയായ ചിന്തയുടെ പുന്നപ്ര-വയലാര്‍ സമരവാര്‍ഷിക പതിപ്പില്‍ സമരനായകരുടെ ചിത്രങ്ങളുടെ ക്രമത്തിന്റെ പേരിലാണ് പത്രാധിപരായ ഐസകിനുനേരെ വിമര്‍ശനം തുടങ്ങിയത്. സമരനായകരായിരുന്ന ടി വി തോമസിന്റെയും സി കെ കുമാരപ്പണിക്കരുടെയും പ്രധാന്യം കുറച്ചെന്നുകാട്ടിയാണ് വിമര്‍ശനം.

2025ല്‍ പ്രസിദ്ധീകരിച്ച പുന്നപ്ര-വയലാര്‍ ഡയറക്ടറിയിലെ ഉള്ളടക്കത്തിലേക്ക് വിമര്‍ശനം എത്തിയതോടെയാണ് വിവാദം. പിണറായി വിജയനായിരുന്നു 2025ല്‍ വയലാറിലെ രക്തസാക്ഷി വാരാചരണ സമാപന സമ്മേളനത്തില്‍ ഡയറക്ടറി പുറത്തിറക്കിയത്.

Content Highlights: controversy erupted over a special edition of CPIM mouthpiece Chintha marking

dot image
To advertise here,contact us
dot image